സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/അക്ഷരവൃക്ഷം/പ്രകൃതി

15:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26050 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 4 }} <center><poem> പുഴകൾ കൊണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

പുഴകൾ കൊണ്ട് ഒരു കഥ പറയാൻ
കഥ കേട്ടുറങ്ങുന്ന പരൽമീനുകൾ
കുളികഴിഞ്ഞ് ഈറനായി തഴുകുന്ന പൂവിൻറെ കാതുകളിൽ ആരോ കഥപറഞ്ഞു
ഈറൻ നിലാവിൻറെ പൂമുഖവാതിലിൽ
കഥ കേട്ട് ഉറങ്ങുന്ന കരിവണ്ടുകൾ
കഥ കേട്ട് നീയെൻറെ അരികത്തു വന്ന ഒരു
പുഞ്ചിരി തൂകും പൂ നിലാവേ
തഴമ്പ് തഴമ്പ് തഴുകുന്ന താമര പൂവിനെ തളിരിലകൾ
ഒന്നാ ഡി തളിരിട്ട മോഹങ്ങൾ
തുടിയിലെ തെന്നലിൽ നോക്കി ഒന്ന് ഊതി
പൂവ് പൂക്കുന്ന പൂങ്കാവനത്തിലെ പൂമ്പൊടികൾ തേടുന്ന പൂമ്പാറ്റകൾ
പൂമ്പാറ്റയോട് ആരും പറയാത്ത കഥയിലെ
 കഥാനായിക മാത്രമാകുന്നു കഥാനായിക മാത്രമാകുന്നു നീ...

സുജിത്ത് എം എസ്
5 A സെന്റ് മേരീസ് ഹൈസ്കൂൾ കണ്ടനാട്
തൃപ്പൂൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത