സെന്റ് ജോൺസ് എൽപിഎസ് വേളൂർ/അക്ഷരവൃക്ഷം/മഹാമാരി

15:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

കാണുന്നു ഞാനെന്റെ കണ്ണിനു മുൻപിലായ്
ജീവൻ എന്നക്കുമായ് നഷ്ടമാം ദേഹവും
കേൾക്കുന്നു ഞാനെന്റെ കാതുകളിൽ മർത്യന്റെ
ജീവനുവേണ്ടിയുള്ള ദീനമാം രോദനം
ഞങ്ങളെ വെല്ലുവാൻ ആരുമേ ഇല്ലെന്ന്
വെല്ലുവിളിച്ചതാം ലോക രാഷ്ട്രങ്ങളും
സമ്പത്തിൽ ബഹുത്വ ത്താൽ മേടയിൽ ജീവിച്ച മേനി കൊഴുത്ത താം ഉന്നത ജാതരും
ആർത്തലച്ചീടുന്നു ഭീതിയാൽ നീറുന്നു
കൊറോണ എന്നതാം മാരിക്കു മുന്നിലായ്
തപിച്ചിടാം നമ്മുടെ ജീവിതത്തെയോർത്ത്
മടങ്ങിടാം നന്മയാൽ മനുഷ്യനെ നേടുവാൻ

ഫെബിയ സുനിൽ
4 എ സെന്റ് ജോൺസ് എൽപിഎസ് വേളൂർ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത