ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/രോഗപ്രതിരോധം

15:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manvila lps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം


ഞാൻ എൻ്റെ ജീവിതാനുഭവത്തിലൂടെയുള്ള കഥയാണ് പറയുന്നത്. എനിക്ക് 5 വയസ്സ് കഴിഞ്ഞതിന് ശേഷമാണ് ഞാൻ എൻ്റെ വാപ്പായുടെ നാട്ടിലേക്ക് പോയത്. ഒറീസ്സയാണ് എൻ്റെ വാപ്പായുടെ നാട്. അവിടെ പ്രധാനമായും കണ്ട് വരുന്ന രോഗം മലേറിയ ആണ് കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. ഞാൻ ജനിക്കുന്നതിനു മുമ്പ് ഉമ്മാ യും വാപ്പായും നാട്ടിൽ പോയപ്പോൾ ഉമ്മാക്ക് മലേറിയ പിടിച്ചു. തിരിച്ച് ഉമ്മായുടെ നാട്ടിലെത്തി. ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞു പുറം നാടുകളിൽ പോകുമ്പോൾ അസുഖം വരാതിരിക്കാനുള്ള ഗുളികയോ, മരുന്നോ ഡോക്ടറെ കാണിച്ച് വാങ്ങിച്ചിട്ട് വേണം പോകാനെന്ന് അവർ പറഞ്ഞു അതിന് ശേഷം എന്നെയും കൊണ്ട് പോകുന്നതിന് മുമ്പ് ഡോക്ടറെ കാണിച്ചു. അവർ പറഞ്ഞു 8 വയസ്സാകാതെ ഗുളിക കുഞ്ഞുങ്ങൾക്ക് കൊടുത്തുകൂട. അതു കൊണ്ട് കൊതുക് കടിക്കാതിരിക്കാനുള്ള Ointment ശരീരത്തിൽ പുരട്ടാനും, കൊതുകുവല ഉപയോഗിക്കാനും ഡോക്ടർ ഉപദേശിച്ചു. അവർ പറഞ്ഞതു പോലെ ചെയ്തപ്പോൾ എനിക്ക് നാട്ടിൽ പോയി തിരിച്ച് വന്നിട്ടും അസുഖം ഒന്നും വന്നില്ല!. </കഥ>

അബ്ദുൾ ഹക്ക് . M.S
2 A ഗവ.എൽ.പി.എസ് മൺവിള
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ