പുഴയ്ക്ക് പാലം വേണം മുറവിളി തുടങ്ങിയിട്ടേറെയായി വടക്കുനിന്ന് ഉത്തരവ് പെട്ടെന്ന് പാലം പണിയുവാൻ ഉദ്യോഗസ്ഥ വൃന്ദമെത്തി മറുനാടൻ തൊഴിലാളികളെത്തി യന്ത്രസാമഗ്രികൾ മുഴുവനുമെത്തി എന്നാൽ പാലം പണി മാത്രം നടന്നില്ല എന്തെന്നാൽ പുഴ വറ്റിയിരുന്നു