സർക്കാരു നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ഒറ്റമനസ്സായി നമുക്കേറ്റെടുത്തിടാം സത്കർമ്മമായിട്ടതിനെ കരുതിടാം സഹജീവിയോടുള്ള കടമയായി കാത്തിടാം നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ അൽപ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ ശിഷ്ട ദിനങ്ങൾ നമുക്കാഘോഷമാക്കിടാം.