ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/അക്ഷരവൃക്ഷം/ പരിസര ശുചിത്വം

15:02, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം | color= 1 }} ഒരു വ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസര ശുചിത്വം

ഒരു വ്യക്തിയുടെ ആരോഗ്യ സംരക്ഷണത്തിന് പരിസരം ശുചിത്വവുമായി നല്ല ബന്ധമുണ്ട് .പ്രകൃതി ദത്തമായ സാഹചര്യങ്ങളും മനുഷ്യർ ഉണ്ടാക്കിയെടുക്കുന്ന പരിസ്ഥിതികളും ,ശുചീകരണത്തെ സഹായിക്കുകയും ഉപദ്രവിക്കുകും ചെയ്യുന്നു . സൂര്യൻ ,മണ്ണ് ,വായു ,ജലം എന്നിവ പ്രകൃതി ദത്തമായ കാര്യങ്ങളാണ് .കെട്ടിടങ്ങൾ , വാഹനങ്ങൾ , ഫക്ടറികൾ , സാങ്കേതിക വസ്തുക്കൾ എന്നിവയാണ് പരിസ്ഥിതിയെ അട്ടിമറിക്കുന്ന ഘടകങ്ങൾ . ശുദ്ധമായ ഭക്ഷണം , ജലം ,വായു ,അഴുക്കുകൾ നിർമാർജനം ചെയ്യാനുള്ള ഉപാധികൾ എന്നിവ നമ്മുടെ അവകാശങ്ങളാണ് . ശുദ്ധ ജലം ഏറ്റവും പ്രാഥമിക ആവശ്യമാണ് . പല മാരക രോഗങ്ങളും വെള്ളത്തിൽ കൂടിയാണ് പകരുന്നത് . കുട്ടികളിൽ ഉണ്ടാകുന്ന വയറിളക്കം , ടൈഫോയ്ഡ് , കോളറ ഇവയൊക്കെ വെള്ളത്തിൽ കൂടി പകരുന്നവയാണ് .നമ്മുടെ ശാരീരിക തൂക്കത്തിൽ 60% ജലമാണ് . കോളറ ,ടൈഫോയ്ഡ് ,മഞ്ഞപ്പിത്തം , വയറിളക്കം ഇവയൊക്കെ ശുദ്ധജലത്തിന്റ കുറവുമൂലമുണ്ടാകുന്ന രോഗങ്ങളാണ് . മലമൂത്ര വിസർജനവസ്തുക്കൾ , ഫാക്ടറിയിലെ രാസപദാർത്ഥങ്ങളുടെ അവശിഷ്ടങ്ങൾ ഇവയൊക്കെ ശുദ്ധജലത്തെ അശുദ്ധമാക്കുന്നു .

നേരിട്ടും നേരിട്ടല്ലാതെയും അശുദ്ധ വസ്തുക്കൾ വെള്ളത്തിൽകൂടി മനുഷ്യ ശരീരത്തിൽ എത്തുന്നു .അശുദ്ധജലത്തിൽ വസിക്കുന്ന മത്സ്യങ്ങൾ കഴിക്കുന്ന വഴി മനുഷ്യന് രോഗമുണ്ടാകുന്നു . ചില സ്ഥലങ്ങളിൽ ഉണ്ടാകുന്ന ഇലക്കറികൾ ,പച്ചക്കറികൾ എന്നിവയിലൂടെയും രോഗങ്ങൾ മനുഷ്യശരീത്തിൽ എത്തുന്നു .ഇവ കഴിക്കുമ്പോൾ വയറിളക്കത്തിന് സാധ്യത കൂടുന്നു .

ഇന്ന് ശുദ്ധ ജലത്തിന്റ അഭാവം പലസ്ഥലങ്ങളിലും പല തരത്തിൽ രൂക്ഷമാകുന്നുണ്ട് .കുടിക്കാനും ,പാത്രങ്ങൾ , വസ്തുക്കൾ എന്നിവ കഴുകുവാനും ഉപയോഗിക്കുന്ന വെള്ളം പലപ്പോഴും മാലിന്യങ്ങൾ കലർന്നതാകാം . മലമൂത്ര വിസർജനവസ്തുക്കൾ വേണ്ട രീതിയിൽ നിർമാർജ്ജനം ചെയ്യുവാനുമുള്ള മാർഗങ്ങൾ ഉണ്ടാക്കാത്ത സ്ഥലങ്ങളിലും പകർച്ച വ്യാധികൾ സാധാരണമായി കാണുന്നു . വീട്ടിലുള്ള പല സാധനങ്ങളും സംസ്കരിക്കാതെ വഴിയോരത്ത് വലിച്ചെറിയുന്നത് പരിസരമലിനീകരണത്തിനു കാരണമാകുന്നു .ഇവ ചീഞ്ഞുണ്ടാകുന്ന വാതകങ്ങൾ അന്തരീക്ഷം മലിനീകരിക്കുന്നു .കൊതുകുകളുടെ വർദ്ധനവിനും ഇത് കാരണമാകുന്നു .ഡെങ്കി ,എലിപ്പനി ,പ്ലേഗ് ഇവയൊക്കെ പരിസരമലിനീകരണം കാരണം ഉണ്ടാകുന്ന രോഗങ്ങൾ ആണ് .

ആരോഗ്യമല്ലാത്ത ചുറ്റുപാടുകളിൽ നിന്ന് ശാരീരിക അസ്വസ്ഥതകൾക്ക് പുറമെ മാനസിക അസ്വസ്ഥതകളും ഉണ്ടാകുന്നു .അന്തരീക്ഷ മലിനീകരണം പല ശ്വാസകോശ രോഗങ്ങൾക്കും ശ്രവണ സംബന്ധമായ അസ്വസ്ഥതകൾക്കും കാരണമാകുന്നു . ശാരീരിക ഊഷ്മാവ് അന്തരീക്ഷ ഊഷ്മാവുമായും ബന്ധപ്പെട്ടിരിക്കുന്നു . അന്തരീക്ഷ വായുവാണ് നാം ശ്വസിക്കുന്നത് .പൊടിപടലങ്ങൾ , വാഹനങ്ങളുടെ പുക , ജന്തുക്കളുടെ അവശിഷ്ടങ്ങൾ ഇവയൊക്കെ അന്തരീക്ഷത്തെ മലിനമാക്കുന്നു . അന്തരീക്ഷ വായുവിൽ നിന്നാണ് നല്ലൊരു ശതമാനവും രോഗാണുക്കൾ പ്രവേശിക്കുന്നത് .

വീടിനകത്തും ,പുറത്തും പാലിക്കേണ്ട കാര്യങ്ങൾ നാം അറിഞ്ഞിരിക്കണം .വീടിനകത്തു നല്ല വായു സഞ്ചാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കണം .വായുസഞ്ചാരം ഇല്ലാതായാൽ കൂടുതൽ ചൂട് അനുഭവപ്പെടും .ഇങ്ങനെ ഉള്ളിടത്തു ഓക്സിജന്റെ അംശം കുറഞ്ഞു കാർബൺ ഡൈ ഓസ്‌സൈഡിന്റെ അംശം കൂടും . മുറിയിൽ ഓസ്‌സിജന്റെ കുറവുണ്ടാകുമ്പോൾ ഉന്മേഷ കുറവ് ,തലകറക്കം ,തലകറക്കം ,അസ്വസ്ഥത എന്നിവ അനുഭവപ്പെടുന്നു .

VITHUL P BABY 5 D HOLY FAMILY HSS RAJAPURAM

VITHUL P BAY
5 D HOLY FAMILY H S S RAJAPURAM
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം