ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/അക്ഷരവൃക്ഷം/ പ്രകൃതി ഭംഗി

14:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി ഭംഗി

എന്തൊരു ഭംഗി നിൻ വിസ്മയ താഴ്വര
എല്ലാം മറന്നു ഞാൻ നിന്നുപോയി,
കാടും മേടും പുഴയുമെല്ലാം
എന്നിൽ ആനന്ദവിത്തുകൾ പാകി.
മൊട്ടിട്ടു നിൽക്കുന്ന നിൻ ദൃശ്യഭംഗി
നിന്നിലെ വിസ്മയക്കാഴ്ചകൾ കണ്ടുഞാ
നത്ഭുത ലോകത്തിലാണ്ടുപോയി,
എങ്ങും പച്ചപ്പ് നൽകി
ഭംഗിയായ് നിന്നു നീ (2 )
നദികളും പുഴകളും മലകളുമിതാ
പ്രപഞ്ചത്തിന് ഭംഗി ഏറുന്നു,
എന്നുമെന്നും നിന്നെ കാണാൻ
ഞാനിതാ നിൻ മുന്നിൽ.
ഭംഗി ഏറിയ പ്രപഞ്ചമേ
ഞാനിതാ നിനക്കു മുന്നിൽ കൈകൂപ്പുന്നു.
 

ആര്യ.കെ .
7 A ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത