14:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാട് <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തൊരു സുന്ദരമാണീകാട്
നിരനിരയായി നിൽക്കുന്ന കാടുകളും
ചാഞ്ഞുലയുന്ന മരങ്ങളും
ഓളം തുള്ളും കാട്ടു ചോലകളും
കളകളം ഒഴുകും കാട്ടരുവികളും
വലുതല്ല ചെറുതല്ല പല തരത്തിലുള്ള
പലനിറത്തിലുള്ള മൃഗങ്ങളും
എന്തൊരു സുന്ദരമാണീ കാട്
ചെറുപ്രാണികളും പൂമ്പാറ്റകളും
പൂമണമേകും പൂവുകളും
എന്തൊരു സുന്ദരമാണീ കാട്
കരൾ കുളിർപ്പിക്കും കാഴ്ചകളും
ഭൂമിയുടെ നിലനിൽപ്പിന്നീക്കാട്
കാട് നികത്തി നീ നാടായിമാറ്റുമ്പോൾ ഓർക്കുക നിങ്ങൾ തൻ കൂട്ടുകാരെ
കാടില്ലെങ്കിൽ നാടില്ല എന്തൊരു സുന്ദരമാണീ കാട്.....