കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/ഇതാ ഒരു മഹാവിപത്ത് ...........
ഇതാ ഒരു മഹാവിപത്ത് ...........
ചൈനയിൽ ഉണ്ടായ മഹാവിപത്താണ് കൊറോണ വൈറസ് എന്ന മഹാമാരി. ഈ വൈറസ് പെട്ടെന്നാണ് മറ്റു രാജ്യങ്ങളിലേക്ക് പിടിപെട്ടത്. വ്യത്യസ്തമായ ഒരു രൂപം കാരണമാണ് ഈ വൈറസിന് കൊറോണ എന്ന പേരുണ്ടായത്. പശ പോലെ ഒട്ടി പിടിക്കുന്നത് കാരണമാണ് കൊറോണ വേഗത്തിൽ പിടിപെടുന്നത്. ലോകത്തെ ഭീതിയിൽ ആക്കിയ ഒരു രോഗമാണ് ഇത്. സ്പർശനത്തിലൂടെയും തുമ്മൽ ചുമ എന്നീ വഴികളിലൂടെയും ഈ രോഗം ഒരാളിൽനിന്നും മറ്റൊരാളിലേക്ക് പെട്ടന്ന് പടരുന്നു. ലോക രാജ്യത്തെ കീഴടക്കി മനുഷ്യനെ ഭീതിയിലാഴ്ത്തി. ഈ രോഗം കാരണം ധാരാളം മനുഷ്യർ മരണമടഞ്ഞു. അമേരിക്ക, ഇറ്റലി, ജർമ്മനി, സ്പെയിൻ എന്നീ രാജ്യങ്ങളിൽ വളരെ പെട്ടെന്ന് പടർന്നു പിടിച്ചു. കേരള സർക്കാരും ആരോഗ്യവകുപ്പും ഒന്നടങ്കം ആത്മാർത്ഥമായി പരിശ്രമിച്ച കാരണം കേരളത്തിൽ ഈ രോഗത്തെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിച്ചു. ആളുകൾ ഒന്നിച്ചു കൂടാനോ പൊതുസ്ഥലങ്ങൾ, ആരാധനാലയങ്ങൾ എല്ലാം അടച്ചു പൂട്ടി ഓരോ മണിക്കൂർ ഇടവിട്ട് ഹാൻ വാഷ് ഉപയോഗിച്ച് കൈ കഴുകുമ്പോഴും, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാനും ജനങ്ങളോട് ആരോഗ്യപ്രവർത്തകർ ആവശ്യപ്പെടുന്നു. വ്യക്തിശുചിത്വം ആണ് പ്രധാനം. അങ്ങനെ ഈ കൊറോണ വൈറസിനെ ഒരു പരിധിവരെ നമുക്ക് തടയാൻ സാധിക്കും. മലേറിയ യെന്ന രോഗത്തിനുള്ള മരുന്നാണ് കേരളത്തിലെ രോഗബാധിതർക്ക് നൽകിയത്. നമ്മുടെ പാരസെറ്റാമോൾ എന്ന മരുന്ന് മറ്റ് രാജ്യങ്ങളിലേക്കും കയറ്റിവിടാൻ നമുക്ക് സാധിച്ചു. അങ്ങനെ വളരെ വേഗം പടർന്നു പിടിക്കുന്ന ഈ രോഗം ഭൂമിയിൽനിന്നും ഇല്ലാതാകട്ടെ.........
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ