ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
വിജയഗാഥ

കൂട്ടുകാരാ, എന്നെ മനസ്സിലായോ? ഞാനാ കൊറോണ എന്ന

നിങ്ങളെയൊക്കെ പേടിപ്പിച്ച വൈറസ് . ചൈന,ഇറ്റലി,അമേരിക്ക തുടങ്ങി രാജ്യങ്ങളായ രാജ്യങ്ങളൊക്കെ സഞ്ചരിച്ച് ഇപ്പോൾ ഞാൻ ഇന്ത്യയിലും പിന്നെ ഈകൊച്ചു കേരളത്തിലും എത്തിയിരിക്കുന്നു.പക്ഷേ എല്ലായിടത്തും വിജയിച്ചപോലെ ഇവിടെ അത്ര എളുപ്പത്തിലൊന്നും ജയിക്കാൻ കഴിയുമെന്നു തോന്നുന്നില്ല.ഇവിടത്തെ സർക്കാരും ജനങ്ങളും ഒരുപോലെ പ്രതിരോധം തീർ ക്കുന്നത് കുറച്ചൊന്നുമല്ല എന്നെ വലയ്ക്കുന്നത് . ആളുകൾ നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിൽ ഇരിക്കുന്നതും ഇടയ്ക്കിടയ്ക്കുള്ള സോപ്പിൻെറയും സാനിറ്ററൈസറിൻെറ ഉപയോഗവും എല്ലാം എനിയ്ക്ക് ഭീഷണിയുണ്ടാക്കുന്നു.ലോകത്തെ മുഴുവൻ വിറപ്പിച്ച എനിയ്ക്ക് ഈ കൊച്ചു ദേശത്ത് പിടിച്ചു നിൽക്കാൻ കഴിയുമെന്നു തോന്നുന്നില്ല.കർ ശന ശുചിത്വത്തിലൂടെനിങ്ങളെന്നെ തോൽപ്പിച്ചു.എൻെറ ആയുസ്സ് ഇവിടെ തീരുന്നതിനു മുൻപേ ഞാൻ ഇവിടെ നിന്നും പോകട്ടെ.Break the chain എന്ന സന്ദേശം കൊണ്ട് നിങ്ങൾ എന്നെ കീഴ് പ്പെടുത്തി.ഞാൻ ഈലോകത്തു നിന്ന്പോകുകയാ

സഞ്ജന
4B ഗവ.യു.പി.എസ്.വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ