സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/പരിസര ശുചിത്വം

13:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15028 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസര ശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസര ശുചിത്വം

ജിനി രാവിലെ എഴുന്നേറ്റു വീടും പരിസരവും വൃത്തിയാക്കിയതിനുശേഷം സ്കൂളിൽ പോകാൻ ഒരുങ്ങി.ജിനി ഒരു പാവം കുട്ടിയാണ് മാത്രമല്ല പഠിക്കാനും മിടുക്കിയാണ് .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ വളരെ ശ്രദ്ധ കാണിച്ചിരുന്നു. നടക്കുന്ന വഴികളിൽ ചപ്പുചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങൾ കണ്ടാൽ അതെടുത്തു കളഞ്ഞു ഭൂമിയെ സംരക്ഷിക്കുന്നതിൽ അവൾ ഒട്ടും മടികാണിച്ചിരുന്നില്ല ഭൂമിയെ സംരക്ഷിക്കുന്നതിൽ മാത്രമായിരുന്നില്ല അവളുടെ ശ്രദ്ധ പഠിക്കുന്നതിലും അവൾ മുൻപന്തിയിലായിരുന്നു എല്ലാ കാര്യങ്ങളും അവൾ മടികൂടാതെ ചെയ്യുമായിരുന്നു അധ്യാപകർക്ക് ഒക്കെ അവൾ പ്രിയപ്പെട്ടവൾ ആയിരുന്നു .അവളുടെ അമ്മയ്ക്ക് അവളെ വഴക്കു പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല കാരണം അവൾ അമ്മ പറയാതെ തന്നെ എല്ലാം ചെയ്യുമായിരുന്നു .ഒരു ദിവസം സ്കൂൾ പരിസരത്ത് കിടക്കുന്ന കുറച്ച് പേപ്പറുകൾ പെറുക്കുകയായിരുന്നു ജിനി . പെട്ടെന്ന് അവൾക്ക് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി ഉടൻതന്നെ അവൾ തല കറങ്ങി നിലത്തു വീണു. ഇത് കണ്ടു പേടിച്ചു പോയ കൂട്ടുകാർ അധ്യാപകരുടെ അടുത്തേക്ക് പാഞ്ഞു. അധ്യാപകർ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി . അവളെ അവർ അഡ്മിറ്റാക്കി ടെസ്റ്റുകൾക്ക് ഒടുവിൽ അവൾക്ക് ക്യാൻസർ ആണെന്ന് തെളിഞ്ഞു . ആരോഗ്യ കാര്യത്തിലും ശുചിത്വത്തിലും ഇത്രയും ശ്രദ്ധയുള്ള ഇവൾക്ക് എങ്ങനെ കാൻസർ പിടിക്കാനാണ്. അദ്ധ്യാപകരും കൂട്ടുകാരും മാതാപിതാക്കളും ആശങ്കയിലായി .ഇതിനു പുറകെ അവളുടെ വീട്ടുകാർ എങ്ങനെയായിരിക്കും അവൾക്ക് ക്യാൻസർ പിടിച്ചത് എന്ന് ആലോചിക്കാൻ തുടങ്ങി .അപ്പോഴല്ലേ കാര്യം പിടികിട്ടിയത് അവളുടെ പപ്പാ ഒരു ചെയിൻ സ്മോക്കർ ആണ് . അതുകൊണ്ടായി രിക്കാം അവൾക്ക് ക്യാൻസർ വരാനുള്ള കാരണം എന്ന് തെളിയിച്ചു .അങ്ങനെ അവളുടെ പപ്പ അമിതമായ പുകവലിയും നിർത്തി.

ദർശന തോമസ്
4 A സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏടച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ