സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/അക്ഷരവൃക്ഷം/നല്ല നാളേക്ക്

13:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13047 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല നാളേക്ക് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളേക്ക്

ഹായ്! ഹരിതകേരളം കാണാനെന്തു ഭംഗി
ശുദ്ധവായുവും ജലവും മണ്ണമെത്ര സുന്ദരം
പച്ചപ്പുൽമൈതാനങ്ങളുമരുവികളും -
കിളികളും എത്ര സുന്ദരമാണീ പ്രപഞ്ചം
 
ഒരു മരം വീതമെങ്കിലും നടുക നാ-
മെന്നെന്നുമീ പച്ചപ്പ് നിലനിർത്തുവാൻ
മുറിച്ചിടല്ലേ മരങ്ങളെ നാമൊരിക്കലും
തഴച്ചിടട്ടെ അവ നമുക്ക് തണലേകുവാൻ

മർത്ത്യ ജീവന്നാധാരമായ ശുദ്ധവായു ലഭിക്കാൻ
മലിനമാക്കല്ലൊരിക്കലും നാം അന്തരീക്ഷ- പ്രതലങ്ങളെ
മണ്ണും മനുഷ്യനും വായുവും വെള്ളവും
കൈകോർത്തു നിൽക്കുന്ന ഭാവി ഉണ്ടാകട്ടെ.
 

അലീന ആന്റോ
8 A സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത