ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/അമ്മ

13:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmlm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ

ഭൂമിയാകുന്നൊരമ്മേ
നിന്റെ ദാനം ഞാനിരിക്കും
മണ്ണും മലയും മരവും
എന്റെ കൂട്ടിരിപ്പുകാരാം
മൃഗങ്ങളും പൂക്കളുമെല്ലാം
ആകവേ എത്രമനോഹരമീ ഭൂമി
ആരുടെ കണ്ണേറുതട്ടിയതാണോ
എല്ലാം മലീമസമായി വേഗം
എല്ലാ പ്രതീക്ഷയുമസ്തമിച്ചു
എല്ലാവരും രോഗികളായി വേഗം
അപ്പോൾ വരുന്നൊരു വീട്ടിലിരിപ്പ്
വിണ്ടും മനോഹരിയാക്കി യി പ്രകൃതിയെ
പൊടിയില്ല പുകയില്ല ബഹളങ്ങളില്ല
കേൾക്കുന്നു കിളികൾ തൻ മർമരം
ശുദ്ധമായൊഴുകി ജലാശയം
എങ്ങും നിറയുന്നുമലർ സുഗന്ധം
എത്രനാളെത്രനാളീ കാഴ്ചകൾ
എത്രനാളെത്രനാളീ പ്രതീക്ഷ

ആദിത്ത് MP
4 C ജി എൽ പി എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത