ഉണർന്നെണീക്കുക കാലത്തെ നാം പല്ലുകളൊക്കെ തേയ്ക്കുക നാം. തേച്ചു കുളിക്കുക നാം തിന്നണ മുമ്പേ നാം വായും കയ്യും കഴുകുക നാം അഴുകിയ ഭക്ഷണം ഒഴിവാക്കുക നാം നമ്മുടെ വീടും നാടും ഒന്നിച്ചങ്ങനെ ശുചിയായി സൂക്ഷിക്കുക നാം