ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/മാങ്ങാക്കാലം

13:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാങ്ങാക്കാലം

അങ്ങേ കൊമ്പത്തും മാങ്ങ
ഇങ്ങേ കൊമ്പത്തും മാങ്ങ
അണിഞ്ഞൊരുങ്ങിയ മാവിൽ
നിറഞ്ഞിരിക്കും മാങ്ങ
ആന കുലുക്കീട്ടും വീണില്ല
ആരു കുലുക്കീട്ടും വീണില്ല
പിറ്റേ ദിവസം കാലത്ത്
അണ്ണാൻ കൂട്ടം വന്നിട്ട്
ചിൽ ചിൽ ചിൽ ചിൽ ചാടി ചാടി
തൊട്ടു തൊടാതെ കളിച്ചപ്പോൾ
മാങ്ങകൾ എല്ലാം താഴേക്ക്
ചറ പറ ചട പട വീഴുന്നു

ഷിഫാ
1 എ ജി എൽ പി എസ് ആനക്കോട്ടുപുറം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത