വടമൺ ജി.യു.പി.എസ്./അക്ഷരവൃക്ഷം/പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പൂന്തോട്ടം      

കുഞ്ഞു മനസ്സിനു കുളിരേകു०
പള്ളിക്കൂടപൂന്തോട്ട०
കണ്ടുരസിക്കാ० വന്നോളൂ
സന്തോഷത്തിൽആറാടാ०
കുഞ്ഞിപ്പല്ലുകൾ പോലെ തിളങ്ങിയ
മുല്ലപ്പൂക്കൾ വിരിഞ്ഞല്ലോ
സൂര്യനെനോക്കി പുഞ്ചിരിതൂകാൻ
സൂര്യകാന്തി നിരന്നല്ലോ
അഴകേറുന്നൊരു
പൂക്കളുമായി
അരളിച്ചെടികൾ നിൽക്കുന്നു
പനിനീർപ്പൂവിൻസൗരഭ്യ०
പരിസരമാകെ നിറയുന്നു
ആസ്വദിക്കാൻ ഞാനില്ല
നിന്നരികത്തെത്താൻ ആവില്ല
അകറ്റിനിർത്താൻ
വന്നല്ലോ
കോവിടെന്ന പേമാരി
നിൻ മടിത്തട്ടിൽ കളിച്ചു രസിക്കാൻ
പ്രാവുകൾ വേമ്പൽ കൊള്ളുന്നു
കണ്ടുരസിക്കാൻ ഞാനില്ല
കോവിടിൻ താണ്ടവത്തിൽ
എൻ കുഞ്ഞുമനസ്സു०
തേങ്ങുന്നു
 

വിസ്മയ
5 വടമൺ ജി.യു.പി.എസ്.
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Abhilash തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ