Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിന്റെ സമ്മാനം
അപ്പുക്കുട്ടൻ എന്നു പേരുള്ള ഒരു മത്സൃത്തൊഴിലാളിയും അദ്ദേഹത്തിന്റെ ഭാര്യയും ജീവിച്ചിരുന്നു. അവരുടെ ഏകക്കളായിരുന്നു അമ്മു. അവർ അവളെ സ്നേഹത്തോടെ അമ്മുക്കുട്ടി എന്നാണ് വിളിച്ചിരുന്നത്. എല്ലാവരേയും പോലെ അമ്മുക്കുട്ടിയുംസ്കൂളിൽ പോയിരുന്നു. പഠനത്തിൽ മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിലും അവൾ മികവ് പുലർത്തിയിരുന്നു.പഠനത്തിലും മറ്റ് മത്സരങ്ങളിലും അവൾ നേടിയ സമ്മാനങ്ങൾ നിരവധിയായിരുന്നു. തന്റെ പുസ്തകങ്ങളും വസ്ത്രങ്ങളും മറ്റും ഒരു മഴ വന്നാൽ നനയുന്ന തരത്തിലുള്ള ഒരു ചെറിയ വീടായിരുന്നു അവളുടേത്. ആ കുഞ്ഞു മനസിലും ബാല്യകാലം മുതൽ വീടെന്ന സ്വപ്നം ഉണ്ടായിരുന്നു. അവൾ അച്ചനോടും അമ്മയോടും എന്നും പറയുമായിരുന്നു, അമ്മേ ഞാൻ വലുതാവും പഠിച്ച ജോലി നേടും എന്റെ അച്ഛനേയും അമ്മയേയും പരിപാലിക്കും നല്ലൊരു വീടുണ്ടാക്കും എന്നൊക്കെ.
സ്കൂൾ തുറക്കാറായി പുസ്തകങ്ങളൊക്കെ വാങ്ങി. അമ്മ പറഞ്ഞു കാലവർഷം വരാറായി. നമ്മുടെ ഈ കുഞ്ഞു വീട് ഇത്തവണത്തെ മഴയിൽ നിലം പതിച്ചതു തന്നെ. അമ്മേ അങ്ങനെയൊന്നും പറയല്ലേ.
എന്നാൽ മഴ ഒരു ദിവസമല്ല രണ്ട് ദിവസമല്ല തുടർച്ചയായി ചെയ്തു കൊണ്ടിരുന്നു.അമ്മേ നമുക്കെങ്ങോട്ടെങ്കിലും പോകാം.അമ്മുക്കുട്ടി കരഞ്ഞു.