ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/ലോകത്തെ വിഴുങ്ങുന്ന കൊറോണ
ലോകത്തെ വിഴുങ്ങുന്ന കൊറോണ
ഇന്ന് ലോകം മുഴുവൻ പടർന്നു പിടിക്കുന്ന കൊറോണ എന്ന മാരക രോഗം ജനങ്ങളുടെ മനസ്സിൽ ഭീതി പരത്തുകയാണ്. ഓരോ ദിവസം കഴിയുന്തോറും നൂറിലധികം പേരാണ് മരണമെന്ന തീരാ ദുഖത്തിലേക്ക് വഴുതി വീഴുന്നത്. ഇങ്ങനെ പോയാൽ എന്തു ചെയ്യും.? ഇതിനെ ഒറ്റയ്ക്കു നേരിടാൻ നമുക്ക് ആവില്ല എന്നതുകൊണ്ടുതന്നെ ഈ മഹാമാരിയെ തുരത്താൻ കേരളം ഒന്നിച്ചു നിൽക്കുകയാണ്. ഇന്ന് 24 മണിക്കൂറും ജനങ്ങൾക്ക് വേണ്ടി ആരോഗ്യ വകുപ്പ് നെട്ടോട്ടമോടുകയാണ്. എന്നാൽ ജനങ്ങൾ അതിന് ഒരു പ്രാധാന്യവും നൽകാതെ തന്നെ റോഡിലും മറ്റും ഇറങ്ങി നടന്നും ആളുകൾ കൂട്ടം കൂടി നിന്നും കൊറോണയെ ക്ഷണിച്ചു വരുത്തകയാണ്. ഇതിനെതിരെ ഗവണ്മെന്റ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക്ഡൗൺ വന്നതോട് കൂടി രാജ്യത്ത് നാൽപത് ശതമാനത്തോളം കൊറോണ വ്യാപനം തടയാൻ സാധിച്ചു. അതുകൊണ്ടുതന്നെ ഇതിനെ പൂർണ്ണമായും തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് സർക്കാരും ആരോഗ്യവകുപ്പും. ഈ കൊറോണ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസം കൊണ്ടാണ് രോഗം സ്ഥിതികരിക്കുക .പനി ,ചുമ ,തുമ്മൽ ,ശ്വാസതടസ്സം തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ ഇവ അനുഭവപ്പെട്ടാലുടൻ തന്നെ വൈദ്യ സഹായം തേടുക. ഈ മാരകമായ വൈറസിനെ തുരത്താൻ നാം ഒരുപാട് മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ഏതൊരു സ്ഥലത്തായാലും ജനങ്ങൾ തമ്മിൽ സമ്പർക്കം പുലർത്തുമ്പോൾ കുറഞ്ഞത് 1 മീറ്റർ അകലം പാലിക്കുക എന്നത് ഇതിൽ പ്രധാനമാണ് .കൂടാതെ പുറത്തു പോയി വന്നാൽ ഹാൻഡ്‌വാഷോ , സോപ്പോ ഉപയോഗിച്ച് 20 സെക്കന്റ് കൈകഴുകി ഉണങ്ങിയ തുണിയിൽ തുടയ്ക്കണം. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം . തുമ്മുമ്പോഴോ ചുമക്കുമ്പോഴോ തൂവാല ഉപയോഗിച്ച് മുഖം മറക്കുക.സർക്കാരുടെയും ,ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ ഉറപ്പായും പാലിക്കുക. ഇത്രയും മുൻകരുതൽ നാം എടുത്തു കഴിഞ്ഞാൽ കൊറോണ വരാതിരിക്കും എന്നതിനു ഒരു സംശയവും ഇല്ല. 1947ൽ നാം ഇന്ത്യക്കാർ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷുകാരെ തുരത്തിയത് പോലെ ഇപ്പോൾ ജീവനുവേണ്ടി നാം ഇന്ത്യക്കാർതന്നെ കൊറോണയെ തുരത്തുമെന്നതിൽ ഒരു സംശയവുമില്ല.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |