ജി.എൽ.പി.എസ് മോയൻ പാലക്കാട്/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=വൃത്തി | color= 4 }} യുവാവായ അരുൺ ഇട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി

യുവാവായ അരുൺ ഇടയ്ക്കിടെ തന്റെ സ്കൂൾ അധ്യാപകരെ ഓർക്കാറുണ്ട്. മൂന്നാം ക്ലാസ്സിലെ രമണി ടീച്ചറെയാണ് അവനിപ്പോൾ ഓർമ വന്നത്. കാരണം പരിസരപഠനത്തിൽ വൃത്തിശീലത്തെ കുറിച്ച് ടീച്ചർ ഒരുപാട് കാര്യങ്ങൾ ടീച്ചർ കുട്ടികളെ പഠിപ്പിച്ചു. മാത്രമല്ല എല്ലാവരും പല്ല് നല്ലതുപോലെ തേച്ചോ? ടോയ്ലെറ്റിൽ പോയ ശേഷം കൈ സോപ്പിട്ടു കഴുകിയോ? നഖം വെട്ടിയോ? കുളിച്ചോ? ഇങ്ങനെ ടീച്ചർ എല്ലാ ദിവസവും ചോദിക്കും. ആർക്കെങ്കിലും പനിയോ ജലദോഷമോ ഉണ്ടെങ്കിൽ മറ്റ് കുട്ടികളോട് നീങ്ങിയിരിക്കാൻ പറയും. മൂക്ക് തുടക്കാൻ തൂവാല കൊണ്ടു വന്നില്ലെങ്കിൽ നല്ല ചീത്തയും പറയും. രമണി ടീച്ചർ അന്ന് പറഞ്ഞു തന്ന ശീലങ്ങൾ പലപ്പോഴായി അവൻ തെറ്റിച്ചു. പക്ഷേ ഈ കോവിഡ് കാലത്ത് ആ നല്ല ശീലങ്ങൾ വീണ്ടും ചെയ്തു തുടങ്ങി. അതിന് കൊറോണയെന്ന കീടാണുവാണ് കാരണം. ടീവിയും പത്രവും ഫോണുമൊക്കെ ശീലങ്ങളെ ഓർമിപ്പിച്ചു.കോവിഡ് എന്ന മഹാരോഗം പോയാലും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ചാൽ ഇനിയൊരു മഹാമാരി വരില്ല എന്നവൻ തീർച്ചയാക്കി.രമണി ടീച്ചർ മാത്രമല്ല എല്ലാ അധ്യാപകരും നന്മയുള്ളവർ ആയിരുന്നു എന്ന് ചിന്തിച്ച് അവൻ വീട് വൃത്തിയാക്കാൻ തുടങ്ങി.

തേജസ്‌. പി ആർ
3 E ജി.എൽ.പി.എസ്_മോയൻ_പാലക്കാട്
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ