സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/അമ്മയാം പ്രകൃതി

12:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15028 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മയാം പ്രകൃതി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാം പ്രകൃതി

അമ്മയാകും എൻ പ്രകൃതി
അർഥം ചൊല്ലിനാൽ പ്രപഞ്ചം
ദൈവം നമുക്കായി തന്നൊരു
ദാനമെൻ പ്രകൃതി
സ്നേഹം പകർന്നിടും
അമ്മയാണ് പ്രകൃതി
എന്തിനു മർത്യാ പലവിധ ദ്രോഹം
ചെയ്യുമീ അമ്മയാം പ്രകൃതിയെ
മരങ്ങൾ മുറിച്ചു നീ മരുഭൂമിയാക്കി പാറകൾ പൊട്ടിച്ചു മാറിടം പിളർത്തി മണിമന്ദിരങ്ങളാൽ നീരുറവ വറ്റി
എന്തിനു മർത്യാ എന്നോടീ ദ്രോഹം
 കളകളം ഒഴുകും അരുവികളെവിടെ? ചിലക്കും കിളികൾ തൻ പാട്ടുകൾ എവിടെ?
 ഇളം കാറ്റു വീശിടും കുളിരേകുമാ വൃക്ഷങ്ങൾ എവിടെ?
ഇതെല്ലാം ഇനെവിടെ പോയി മറഞ്ഞു?
 പ്രകൃതി എന്ന മൂന്നക്ഷരം കൊണ്ട് തീരുമോ മനുഷ്യ ഈ ഭൂപ്രപഞ്ചം എത്ര മനോഹരമാണ് പ്രപഞ്ച സൃഷ്ടികൾ
 ചെടികളും മരങ്ങളും നട്ടു നീ ഭൂപ്രകൃതിയെ ജീവിക്കാൻ അനുവദിക്കൂ..

ഹെൽന ദിലീപ്
6 A സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏടച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത