12:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യാധി
വ്യാധികൾ നിറയും കാലം
ഈ മയികനഗരം തീരും
ഉദിച്ചുയരും ചുവന്ന സൂര്യൻ
കറുത്ത നിഴലുകളാകുന്നു
തളിർത്ത ശിഖരം നശിക്കുംപോലെ
ജീവിതം മൃത്യുവിലണയുന്നു
സ്വർലോകമാം ഈ നഗരം വേദനയിൽ പൂണ്ടു
മനുഷ്യജീവൻ കാർന്നെടുത്ത് വ്യാധികൾ വാഴുന്നു
ജീവിതം നശിക്കുന്നു
സമയമാം നിമിഷത്തിൽ വ്യാധികൾ പടരുന്നു
വായു നമ്മെ രോഗവീചിയിലേക്ക് നയിക്കുന്നു
നമ്മുടെ ഒരു തലമുറ തന്നെ നശിക്കുന്നു
ജീവിതം വേദനിക്കുന്ന ജീവിതം
അതിജീവനത്തിൻ പാതയിൽ ആർത്തിരമ്പുമീകടൽ
വിഴുങ്ങുമീ ജീവിതം പോൽ
മർത്ത്യൻ ജീവിക്കുമീ ഭൂമിയിൽ
ഒരുൾക്കാമ്പിൻ തിരിവെളിച്ചം എങ്ങോ
പോയി മറഞ്ഞു ഈ വ്യാധിയിൽ
ജാഗ്രതയോടെ നമുക്ക് മുന്നേറാം
ഈ അനശ്വരമാം മാരിയെ അകറ്റാം
ദൈവത്തിൻ പാദത്തിങ്കൽ ചേരാം
ഈ ലോകത്തിനുവേണ്ടി കൈകൂപ്പാം