12:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മനുഷ്യ ദ്വിപുകൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓരോ മനുഷ്യനും
ഒറ്റപെട്ട ഒരു ദ്വിപാകുന്നു
കൈകൾ നുഴഞ്ഞുകയറാതിരിക്കാൻ
അതിർത്തികളിൽ
മുള്ളുവേലികൾ നാട്ടിയിട്ടുണ്ട്
" ദൂരെ ദൂരെ നിൽക്കുന്നതാണ് "
രാജ്യസ്നേഹം
"ജാഗ്രതയാണ്" ഭരണഘടന
ചുറ്റിലും ഭയം കടലായിരമ്പുമ്പോഴും
പ്രതീക്ഷയാണ് ദ്വിപുകളെ
മുങ്ങാതെ കാക്കുന്നത് .