ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/നിലനിൽപ്പ്

12:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിലനിൽപ്പ് | color= 5 }} <center> കൊറോണ നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിലനിൽപ്പ്

കൊറോണ നാട് വാണീടും കാലം

മാനുഷരെല്ലാരും സൂക്ഷിക്കണം.

കൈകൾ നന്നായി കഴുകിടേണം

മറ്റുള്ളവരെ മനസിലാക്കാം.


വീട്ടിലിരിക്കണേ കുട്ടുകാരേ,

പുറത്തിറങ്ങി നടക്കരുതേ,

അകലങ്ങൾ പാലിച്ചു നിന്നീടണേ,

യാത്രകളെല്ലാം ഉപേക്ഷിച്ചിടാം.


മാസ്കുകൾ യഥാവിധി ഉപയോഗിച്ചിടാം,

ജാഗ്രതയോടെ പ്രവർത്തിച്ചിടാം,

പേടിതെല്ലും വേണ്ട കുട്ടുകാരെ,

കരുതലോടെ നമുക്ക് നീങ്ങാം.


കരുത്തുറ്റ നല്ലൊരു നാളെയ്ക്കായി,

ഒറ്റകെട്ടായി പ്രവർത്തിച്ചിടാം.

നമുക്കായി സേവനം ചെയ്യുന്നോർക്ക്,

നന്ദിയേകിടാം ഒരുമയോടെ.

രേഷ്മ ആർ
10 സി, ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്., കോതനല്ലുർ, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കടുത്തുരുത്തി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത