ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്/അക്ഷരവൃക്ഷം/മടിത്തട്ട്

മടിത്തട്ട്

ഇനിയുമേറെ പോകാനുണ്ട്
കുന്നിടിച്ചും മലയിടിച്ചും ഏറെ ദൂരം പോകണം
വയല്നികത്തിയും പാറപൊട്ടിച്ചും കാടുകയറണം
തീയിട്ടും വെട്ടിപ്പിടിച്ചും വേഗം പോകണം
പാതയിൽ തിരക്കി നിൽപ്പുണ്ടാവും അവർ
പേമാരി നമ്മെ പരിചയപ്പെടാൻ
പ്രളയം ഒരു ഹസ്തദാനത്തിനായ്
വിഷവായു ,നമ്മെ സ്വാഗതം ചെയ്യും
പോകുമ്പോൾ എങ്ങനെ പിറകോട്ട് നോക്കും
നോക്കിയാലോ ..
കാടില്ല,മേടില്ല ,കാവില്ല ,കുളമില്ല
അമ്മയുടെ മടിത്തട്ട് ശൂന്യമാണ്
പകച്ചുനിൽക്കുന്ന നമുക്കപ്പോൾ ഉത്തരം തരുന്നത് മരുഭൂമിയാണ്

അഭിരാം എ
4 A ഗവ. എൽ .പി .എസ് നെടുമൺകാവ് ഈസ്റ്റ്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത