എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

12:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheeba S (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം
കൊറോണ വൈറസ് തടയുന്നതിന് പ്രധാനമായും വ്യക്തി ശുചിത്വം പാലിക്കണം. അതിനാൽ വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട നാം ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പൊതുസ്ഥലത്ത് തുപ്പുക, തുമ്മുക എന്നിവ ഒഴിവാക്കുക. സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക. കാരണം നമ്മളിൽ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ വേണ്ടിയാണ്. പനി, ജലദോഷം, തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. വ്യക്തി ശുചിത്വം നിർബന്ധമാക്കുക. ഓഫീസുകൾ, ആരാധനാലയങ്ങൾ, മാർക്കറ്റ് തുടങ്ങി പൊതുജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ പോകുന്നത് കഴിയുന്നതും ഒഴിവാക്കുക. ആശുപത്രിയും രോഗി സന്ദർശനവും ഒഴിവാക്കുക.      

ആരോഗ്യ പ്രവർത്തകരും സർക്കാരും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക. അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ചാൽ നമുക്ക് ഈ വൈറസിനെ ഈ ലോകത്തിൽ നിന്ന് തുരത്താം. പ്രധാനമായും നമ്മളിലൂടെ ഈ രോഗം മറ്റുള്ളവർക്ക് പകരാതിരിക്കാൻ ശ്രമിക്കാം. നമ്മെ മറ്റുള്ളവർ രോഗം പരത്തി യവർ എന്ന് പറയാതി രിക്കാൻ ശ്രമിക്കാം. അങ്ങനെ അകത്തിരുന്ന് നമുക്ക് കൊറോണാ വൈറസിനെതിരെ പോരാടാം.

ജോസ്ന ജോയ് 
9:B S.H.C.H.S. Anchuthengu
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം