ദേശമിത്രം യു പി എസ് പെരുവളത്ത്പറമ്പ്/അക്ഷരവൃക്ഷം/പ്രതിരോധം
പ്രതിരോധം
കൊറോണ നിനച്ചിരിക്കാതെ നീ വന്നു മനുഷ്യനെ കൊല്ലുവാൻ നീ മത്സരിച്ചു. മത, ജാതിഭേദങ്ങളില്ലാതെ നി മഹാമാരിയായ് പെയ്തിറങ്ങി പത്തല്ല, നൂറല്ല, ആയിരവും കടന്ന് നീ ലക്ഷങ്ങളിൽ ചെന്നെത്തി നിൽക്കുന്നു ലോക നാശം വരുത്തുവാനുള്ള നിന്റെയോട്ടത്തിൽ മനുഷ്യൻ മണ്ണിൽ മരിച്ചു വീഴുന്നു. തോൽപ്പിക്കാനാവില്ല നിനക്ക് കെട്ടും ഞങ്ങൾ പ്രതിരോധത്തിൻ ഉരുക്കു കോട്ട നിലനിൽപ്പിനായുള്ള ഈ പോരാട്ടത്തിൽ നീ തോൽക്കും, തോൽപ്പിക്കും ഞങ്ങൾ ഈ പ്രതിരോധത്തിനാൽ |