G L P B S Kurakkanni/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42210glpbs (സംവാദം | സംഭാവനകൾ)

എന്റെ കൂട്ടുകാർ

എനിക്ക് എന്റെ കൂട്ടുകാരെ എന്ത് ഇഷ്ടമാണെന്നോ. എത്ര ദിവസമായി അവരെയൊക്കെ കണ്ടിട്ട്. ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ കടന്നു പോകുന്നു. എത്ര രസമായിരുന്നു. നമ്മൾ ഒരുമിച്ചുള്ള കളികൾ. ഞാൻ എത്ര സന്തോഷവാനായിരുന്നു. ഇപ്പോൾ ഇത് എത്ര ദിവസമായി അവരെ കണ്ടിട്ട്. എങ്കിലും കുഴപ്പമില്ല എല്ലാവരും അവരുടെ വീടുകളിൽ സുഖമായി ഇരുന്നാൽ മതി. എങ്കിലും എന്റെ പ്രാർത്ഥന ഉടനെ എല്ലാം ഒന്ന് മാറിയെന്നു കേൾക്കാനാണ്. അന്നത്തെ ആ ദിവസം ഞാൻ ഇന്നും ഓർക്കുന്നു പെട്ടെന്ന് ടീച്ചർ വന്നു പറഞ്ഞത് നാളെ മുതൽ സ്കൂളിൽ വരണ്ടാന്നു. എന്നും ഉറങ്ങാൻ നേരം ഞാനതോർക്കും. എന്റെ കൂട്ടുകാരെയും കൂടെ എന്റെ ടീച്ചർമാരെയും..........

അഗ്നിവേശ് U K
[[42210|]]
ഉപജില്ല
വർക്കല
അക്ഷരവൃക്ഷം പദ്ധതി, 2020



തത്തമ്മ

തത്തേ തത്തേ തത്തമ്മേ....
കൂട്ടിലിരിക്കും തത്തമ്മേ...
പാറിപറക്കും തത്തമ്മേ....
നിന്നെ കാണാൻ എന്തഴക്...
പാലും പഴവും നൽകാം ഞാൻ
എന്നരികിൽ നീ നിന്നിടുമോ
തത്തേ തത്തേ തത്തമ്മേ.....

റംസാൻ
[[42210|]]
ഉപജില്ല
വർക്കല
അക്ഷരവൃക്ഷം പദ്ധതി, 2020



കഷ്ടം തന്നെ എന്റെ കൊറോണേ !


കൊറോണ കേട്ടു കേട്ടു മടുത്തു. ഇതെന്തൊരു കഷ്ടമാണ്. ആരെയും കാണാൻ പറ്റാതെ വീട്ടിൽ ഇങ്ങനെ...... പഠിക്കാൻ ഇത്തിരി മടിയാണെങ്കിലും എനിക്ക് സ്കൂൾ ഒരു സന്തോഷമാണ്. കൂട്ടുകാർ, ടീച്ചർമാർ, ഭക്ഷണം, കളികൾ, പിണക്കങ്ങൾ,......... ഞാൻ എല്ലാം കൊതിക്കുന്നു. എന്റെ കൊറോണേ നീ ഒന്ന് വേഗം പോയിട്ട് ഞങ്ങളുടെ സ്വാതന്ത്ര്യം തിരികെ തരണേ.............

ദേവി വൈഷ്ണവി
[[42210|]]
ഉപജില്ല
വർക്കല
അക്ഷരവൃക്ഷം പദ്ധതി, 2020


"https://schoolwiki.in/index.php?title=G_L_P_B_S_Kurakkanni/അക്ഷരവൃക്ഷം&oldid=783572" എന്ന താളിൽനിന്ന് ശേഖരിച്ചത്