എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം/അക്ഷരവൃക്ഷം/ശുചിത്വം

11:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

           ആരോഗ്യമുള്ള മനുഷ്യനെ സൃഷ്ടിക്കാൻ ശുചിത്വം ഒരു അനിവാര്യ ഘടകമാണ് . വ്യക്തി ശുചിത്വം , പരിസര ശുചിത്വം, ഗൃഹ ശുചിത്വം, എന്നിവയാണ് ശുചിത്വത്തിന്റെ പ്രധാന ഘടകങ്ങൾ . ശുചിത്വത്തിന്റെ പോരായ്മതന്നെയാണ് മിക്കവാറും എല്ലാ രോഗങ്ങളിലേക്കും മനുഷ്യനെ തള്ളിവിടുന്നത് .ഇന്ന് എല്ലാ തലങ്ങളിലും ശുചിത്വം കർശനമാക്കുകയാണ് ചെയ്യുന്നത് .എന്നിരുന്നാലും ചില പോരായ്മകൾ കണ്ടെത്താൻ സാധിക്കും.


            ആരോഗ്യം . വൃത്തി , വെടിപ്പ് , ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു .രാഷ്ട്ര ശുചിത്വത്തിന് അടിത്തറയാകുന്നത് വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയാണ് .
 

ഒരു വ്യക്ത്തി സമൂഹത്തിന്റെ കണ്ണാടിയാകുന്നു . അതിനാൽ വ്യക്തിശുചിത്വം ഏറെ പ്രാധാന്യം അർഹിക്കുന്നു . കൂടെക്കൂടെയും ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ നന്നായി കഴുകുക. പൊതു സ്ഥല സമ്പർക്കത്തിന് ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക ..ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാലയോ മറ്റോ ഉപയോഗിച്ച് മറയ്ക്കുക . രോഗ ബാധിതരുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക .അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക. യാത്ര ചെയ്യുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക. മദ്യപാനം, പുകവലി, മയക്കുമരുന്ന് എന്നിവ ഒഴിവാക്കുക.ഇത്തരത്തിലുള്ള മുൻകരുതലുകൾ എടുത്താൽ ഏതൊരാൾക്കും വ്യക്തിശുചിത്വം കൈവരിക്കാൻ സാധിക്കും .

 

വൈഷ്ണവി എം ബി
10A എസ്.എൻ.ഡി.പി.എച്ച്.എസ് ഇടപ്പരിയാരം
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം