ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി
എല്ലാ ജീവജാലങ്ങളും അതിജീവനത്തിനു വേണ്ടി പരിസ്ഥിതിയെ ആശ്രയിക്കുന്നു. അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണം വളരെ ഗൗരവമേറിയ ഒന്നാണ്. മറ്റ് ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ നിലനിൽപ്പ് പരിസ്ഥിതിക്ക് ഒരു ഭാരമായി ഭവിക്കുന്നു. മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ച് അതിനെ ചൂഷണം ചെയ്ത് ജീവിക്കുന്നു. പക്ഷേ തിരിച്ചൊന്നും നൽകുന്നില്ല. കഴിഞ്ഞ രണ്ട് നൂറ്റാണ്ട് കാലത്തിനിടയ്ക്ക് മനുഷ്യൻ പല മേഖലകളിലും വളരെ വലിയ പുരോഗതി നേടിയിട്ടുണ്ട്. പക്ഷേ അതെല്ലാം പരിസ്ഥിതിയെ നശിപ്പിച്ച് കൊണ്ടാണ് നേടിയിട്ടുള്ളത്. മനുഷ്യന്റെ ചൂഷണം പ്രകൃതിയെ പരിഹരിക്കാനാവാത്ത രീതിയിൽ നശിപ്പിച്ചിരിക്കുന്നു. മനുഷ്യന്റെ പുരോഗതി ഒരിക്കലും എല്ലാ ജീവജാലങ്ങളും ആശ്രയിക്കുന്ന പരിസ്ഥിതിയോടായിരിക്കരുത്. നാം പ്രകൃതിയെ ആശ്രയിച്ച് പ്രകൃതിയെ തന്നെ നശിപ്പിച്ച് ജീവിക്കുന്നു. നാം പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതിലൂടെ അതിൽ നേരിടേണ്ട വെല്ലുവിളികളെക്കുറിച്ച് മനുഷ്യർ ഒട്ടും ബോധവാന്മാരല്ല. മനുഷ്യപുരോഗതിയെ തടസ്സപ്പെടുത്തുന്ന രീതിയിൽ പ്രകൃതിസംരക്ഷണം ആവശ്യമില്ല എന്നാണ് ചിലർ വാദിക്കുന്നത്.ഈ തോതിലുള്ള ചൂഷണം പരിസ്ഥിതിക്ക് ഹാനികരമാണെന്നത് നാം ഓരോരുത്തരും ചിന്തിക്കേണ്ടതാണ്. പ്രകൃതിയുമായി നിലനിർത്തേണ്ട ബന്ധത്തെക്കുറിച്ച് മനുഷ്യർക്ക് യാതൊരു ധാരണയുമില്ല. മനുഷ്യർ ഒരു നിയന്ത്രണവുമില്ലാതെ പ്ലാസ്റ്റിക്ക് പോലുള്ള വസ്തുക്കൾ ഉപയോഗിച്ച് ഈ സുന്ദരമായ പച്ചപ്പുള്ള ലോകത്തെ ഒരു മരുഭൂമിയാക്കി മാറ്റുന്നു. നാം വരും തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കും ഇത്. നമ്മുടെ പിൻഗാമികൾ പരിസ്ഥിതിയെ നശിപ്പിക്കാതെയിരുന്നത് കൊണ്ടാണ് നാം ഈ സുന്ദരമായ പരിസ്ഥിതിയെ ആസ്വദിക്കുന്നത്.അതുകൊണ്ട് തന്നെ ഇന്നുള്ള ഈ ചിന്താശൂന്യമായ പരിസ്ഥിതി നശീകരണം ഉടനെ അവസാനിപ്പിച്ച്, വരും തലമുറക്കായി നാം കരുതലോടെ കാത്തുവെക്കേണ്ടതാണ്.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം