തെരുവിലുടെ നടക്കുമ്പോൾ കണ്ണുകൾ കുതറിയോടുന്നു - ആസക്തികൾ വരഞ്ഞുവെച്ച ചുമർചിത്രങ്ങളിലേക്ക് ... പുഴക്കരയിലൂടെ കുളിർക്കാറ്റേറ്റ് സഞ്ചരിക്കുമ്പോൾ കണ്ണുകൾ, തരളമായ ഏതോ കാഴ്ചയുടെ കൊളുത്തലിന് ദാഹിച്ച് വലയുന്നു - ആൾക്കുട്ടത്തിലേക്ക് ഒലിച്ചുപോകുമ്പോൾ ഏതൊരു കാഴ്ചയുടെ വിദ്രമങ്ങളിലേക്ക് ആർത്തിപിടിച്ച തെരുവ്നായയെപ്പോലെ, മനസ്സ്, പിന്തുടർന്ന് പോകുന്നു. നോട്ടങ്ങൾക്ക് പിന്നിൽ ചരട് വലിക്കുന്ന ഇച്ഛകളുടെ ദു:സ്വാതന്ത്ര്യത്തിന് വിലങ്ങിടാതെ വയ്യ ! കേട്ട കാഴ്ചയുടെ ശവപ്പറമ്പിൽ മേഞ്ഞുനടക്കുന്ന കൺവിളക്കുകളെ കാക്കാതെ വയ്യ !
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത