(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത
കൊറോണയെന്നൊരു ഭീകരനിതാ
ചൈനയിൽ നിന്ന് പുറപ്പെട്ടു,
ലോകരെയെല്ലാം രോഗികളാക്കി
പലരോഗികളെ കൊന്നൊടുക്കി
കോവിഡ് എന്നൊരു വൈറസ്
മഹാമാരിയെന്നറിഞ്ഞുകൊൾക
ലോകരെല്ലാം ഭീതിയിലായി
നാട്ടിലിറങ്ങാൻ പേടിയായി
ഇതിൽ നിന്നും രക്ഷ നേടാൻ
ചിലതെല്ലാം ചെയ്യുക നിങ്ങൾ
കൈകൾ നന്നായി കഴുകേണം
മാസ്കുകൾ നമ്മൾ ധരിക്കേണം
അകലം നമ്മൾ പാലിക്കേണം
വീടുകളിൽ സദാ കഴിയേണം
കേരളമെന്നൊരു കൊച്ചുദേശവും
കൊറോണക്കെതിരെ പോരാടുമ്പോൾ
പങ്കാളികളായി ശക്തരായി
ഭയമില്ലാതെ ജാഗ്രതയോടെ
മുന്നേറുക മുന്നേറുക
മുന്നേറുക വിജയം സുനിശ്ചിതം.