10:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= ബാക്കി വെച്ചത് | color= 1 }} <center> <poem> ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബാക്കി വെച്ചത്
ബാക്കി വെച്ചത്
ഇന്നിതാ, ആയിരം
സ്വപ്‌നങ്ങൾ വീട്ടിനുള്ളിൽ
ഒതുങ്ങിക്കൂടി.
പുഴ താളമിട്ടു തുടങ്ങി
കിളി കൊഞ്ചിച്ചു തുടങ്ങി
നഗരഭീതിയിലെ
ആർപ്പുവിളിയിൽ
വലിഞ്ഞുമുറുകിയ
കാറ്റ്, സ്വതന്ത്രമായി
പക്ഷെ
തെരുവോരങ്ങളിൽ
മൂളുന്ന പട്ടിണി
മാത്രം ബാക്കിയായി.