ഗവ.എൽ.പി.സ്കൂൾ മൈലക്കാട്/അക്ഷരവൃക്ഷം/ ഭയം വേണ്ട ജാഗ്രത മതി

Schoolwiki സംരംഭത്തിൽ നിന്ന്
10:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയം വേണ്ട ജാഗ്രത മതി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയം വേണ്ട ജാഗ്രത മതി

ലോകമെമ്പാടും ഭയക്കുന്ന ഒരു വൈറസാണ് കൊറോണ. അത് പെട്ടെന്നാണ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. ഈ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിൽ നിന്നാണെന്ന് അറിയുന്നു. ഇപ്പോൾ അത് പടർന്ന് പടർന്ന് ലോകം മുഴുവനും ആയി. ആയതിനാൽ നമ്മുടെ സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മുഴുവൻ സമയവും വീട്ടിൽ ഇരിക്കുന്ന അവസ്ഥ സങ്കടകരമാണ്. പക്ഷേ നാം അത് ലംഘിച്ച് പുറത്തിറങ്ങിയാൽ സ്ഥിതി ഭയാനകമാണ്. അതിനാൽ നാം സർക്കാരിനെ സരി ക്കണം. ഓരോ ജീവനും വിലപ്പെട്ടതാണ്. നമ്മളെല്ലാവരും ആരും ശുചിത്വം പാലിക്കണം. എങ്കിലേ നമുക്ക് ഈ കൊറോണയെ തോൽപ്പിക്കാനാകൂ. അഥവാ നമ്മൾക്ക് പുറത്ത് പോകേണ്ടി വന്നാൽ നാം മറ്റുള്ളവരുമായി അകലം പാലിക്കുക . തിരികെ എത്തിയാൽ സോപ്പ് ഉപയോഗിച്ച് നന്നായി കൈ കഴുകുക. സർക്കാർ നിയമം എല്ലാവരും ഒരേപോലെ പാലിച്ചാൽ നമുക്ക് ഈ അവസ്ഥയെ അതിജീവിക്കാം. കൊറോണാ വൈറസിനെ ഈ ഭൂലോകത്തു നിന്ന് ഇല്ലാതാക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം പ്രാർത്ഥിക്കാം.


ഫാത്തിമ നിസാം
4A ഗവ.എൽ.പി.സ്കൂൾ മൈലക്കാട്
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം