09:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്=ബാല്യം | color= 5 }} <center> <poem> മങ്ങുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബാല്യം
മങ്ങുന്ന ജീവിത വേളയിൽ മിന്നിതിളങ്ങുന്ന
പൊൻ സൂര്യനാണെന്നും ബാല്യം.
ഓർമ്മതൻ ചില്ലലമാറയിൽ
കാത്തുസൂക്ഷിച്ചൊരാ
പ്രിയമുളളരോർമയാണെ-ന്നും ബാല്യം.
അമ്മതൻ ചാരത്തു ചേർന്നു കിടന്നതും,
അച്ഛന്റെ കൈകൾ പിടിച്ചു നടന്നതും ;
മുത്തശ്ശി ചൊല്ലുമാ കഥകൾ ശ്രവിച്ചതും
എന്നും മറന്നിടാത്തോർമതന്നെ
എന്നും മധുരമാം ബാല്യത്തിനോർമതന്നെ.