(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിപത്ത്
നാട്ടിലെങ്ങും വന്നുചേർന്നു വിപത്ത്
ഇന്ന് നാടിനും നാട്ടാർക്കും ശാപമായി
പ്രതിരോധശേഷിയെ പാടേ കളയുന്ന
ഈ വിപത്തിന്ന് ലോകമാകെ
ഓമനപ്പേരെന്ന പോൽ കേൾക്കുന്നു
കൊറോണയെന്ന ഈ പേരെങ്ങും
ഒത്തൊരുമിക്കാതെ വീട്ടിൽ നാം നിന്നിടാം
ഉപദേശമോതി പരിപാലകർ
നമ്മുടെ നാടിൻെറ ശാപമായി വന്ന
വിപത്തിനെ നാം പൊരുതിനീക്കും
ആഘോഷമില്ലാതെ ആഹ്ളാദമില്ലാതെ
ഒത്തൊരുമിക്കാതെ നിന്നീടും നാം
തുരത്തും വൈറസ്സേ നിന്നെ ഞങ്ങൾ
ഭയമോടെ നീ തന്നെ ഒഴിഞ്ഞു പോകും.