ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/അപ്പുക്കുട്ടനും ചൂണ്ടൽ കൊക്കയും

Schoolwiki സംരംഭത്തിൽ നിന്ന്
08:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പുക്കുട്ടനും ചൂണ്ടൽ കൊക്കയും

അപ്പുക്കുട്ടാ കുട്ടികുറുമ്പാ
എങ്ങോട്ടാടാ ഓടുന്നേ
തൊപ്പികുടയും ചൂടിവരുന്നൊരു
മുത്തശ്ശിയോടായ് അവനുരുവിട്ടു.
മൊട്ട കുന്നിലെ പാറമടയിൽ
 കൊമ്പൻ മീനുകളുണ്ടത്രെ.
കാത്തിരുന്നോ കൊമ്പൻമീനിനെ
ചൂണ്ടകൊക്കയിൽ ഞാൻ കോർത്തീടും
പാറമടയിലേക്കൊറ്റക്കൊന്നും
 പോവല്ലേ നീ കുട്ടപ്പാ.
കുന്നിനെ മാന്തി മടയാക്കീട്ട്
കാശും കൊണ്ട് പോയില്ലേ
കല്ലുകൾ ലോറികൾ കൊണ്ടോയിട്ട്
കുന്നിൻ ഭംഗികൾ പോയില്ലേ...

 

അബ്ദുൾ അസീസ്
2 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത