08:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ലോക്ക് ഡൌൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൌൺ
രംഗം - 1 (മുറ്റം)
വ്യത്യസ്ത വയസ്സുള്ള ചെരുപ്പുകൾ
മുറ്റത്ത് യോഗം കൂടിയിരിക്കുന്നു.
സൈക്കിൾ തനിച്ചിരിക്കുന്നു
കൊറോണയെ പേടിച്ചാകാം
ആലിലകൾ വിറക്കുന്നത്. രംഗം - 2 (അകം)
സ്കൂൾ യൂണിഫോമുകൾ
പെട്ടിക്കകത്ത് വിശ്രമിക്കുന്നു
ചിലർ അന്താളിച്ചിരിക്കുന്നു
പക്ഷേ,
ചില വസ്ത്രങ്ങളിൽ കറ
പുരളുന്നു
ചില നേരത്ത് അടുപ്പ് കുരച്ചു
തുപ്പുന്ന കണ്ണുനീരിൻറെ പുക