Ghsschundangapoil/കൊറോണ വൈറസ്/കേരളവും കൊറോണയും
കേരളവും കൊറോണയും
21ാം നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും വലിയ മഹാമാരി ആണ് നോവൽ കൊറോണ വൈറസ് അഥവാ കോവിഡ് 19 .വികസിത രാജ്യങ്ങൾ എന്ന് വീമ്പ് നടിക്കുന്നവർ പ്രായമേറിയവരെ കോവിഡിന് നിഷ്കരുണം വിട്ടുകൊടുത്തു എന്ന വാർത്ത കേൾക്കുമ്പോൾ ,ഇന്ത്യയിലെ ഏറ്റവും വലിയ പട്ടണമായ മുംബൈയും ദൽഹിയും കോവിഡിനു മുന്നിൽ പകച്ചു നിൽക്കുമ്പോൾ, ജീവൻറെ പച്ചത്തുരുത്ത് ആയി മാർഗദീപമായി നമ്മുടെ കൊച്ചു 'കേരളം ‘. ഒരു രോഗിക്കു മുന്നിലും ഈ നാടിൻറെ വാതിൽ കൊട്ടിയടക്കില്ലെന്ന് പ്രഖ്യാപിച്ച എൻ പ്രിയ നാട്, കോവിഡ് ബാധിതനായ ബ്രിട്ടീഷുകാരനെ നിർബന്ധപൂർവ്വം വിമാനത്തിൽ നിന്ന് തിരികെ ഇറക്കി ചികിത്സ നൽകി ഭേദമാക്കിയ കേരളം . രാജ്യ തലസ്ഥാനത്ത് നഴ്സുമാർ പോലും ഒരു സുരക്ഷയും ഇല്ലാതെ ജോലിക്ക് നിയോഗിക്കപ്പെട്ടപ്പോൾ കണ്ണിലെ കൃഷ്ണമണിപോലെ ആരോഗ്യ പ്രവർത്തകരെ കാത്തു കൊള്ളുന്ന കേരളം .ഫലത്തിൽ ഫലം നെഗററീവിനെ ആഘോഷമാക്കുന്ന നാട്. അജ്ഞാനം വിജ്ഞാനത്തിനു മുന്നിൽ തലകുമ്പിട്ട് കീഴടക്കുന്ന ഇടം "എൻപ്രിയ കേരളം " . നാട്യങ്ങൾ ഇല്ലാതെ ചെയ്യേണ്ടുന്ന നടപടികളിൽ ഗൗരവം പുലർത്തുന്ന കേരളം . മനുഷ്യരാശിയുടെ നിലനില്പിനു് പട്ടിയും പക്ഷിയും കുരങ്ങനും പഴുതാരയും ഇവിടെ ഉണ്ടാകണമെന്ന് ദീർഘദർശനം ചെയ്യുന്ന കേരളം . മറ്റു സംസ്ഥാനങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾ രക്ഷാമാർഗങ്ങൾ ഒന്നുമില്ലാതെ കുൂട്ടപ്പലായനം നടത്തിയപ്പോൾ ഇവിടെ അവരെ അതിഥികൾ ആക്കി യ നാട് . ഒരാളും പട്ടിണി കിടക്കരുത് എന്ന് നിർബന്ധമുള്ള കല്പവൃക്ഷങ്ങളുടെ നാട് - കേരളംകോവിഡി നെതിരെ പൊരുതുമ്പോൾ കേരളത്തിലുള്ളവർ കേരളത്തിനെതിരെ തന്നെ പ്രവർത്തിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട് . തെറ്റിദ്ധാരണകളെ തരണം ചെയ്തതാണ് കേരളം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് . മഹാമാരിയായി പെയ്തിറങ്ങിയ കൊറോണ വൈറസ് ലോകത്തെയാകെ പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളെ പിടിച്ചു കുലുക്കുകയാണ്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയായിരുന്നു റോമിൻറെ ശക്തി ദുർഗ്ഗമായ ഇറ്റലിയും ഇപ്പോഴത്തെ സാമ്രാജ്യത്വ ശക്തിയായ അമേരിക്കയിലും ബ്രിട്ടനിലും അനുദിനം ആയിരങ്ങൾ മരിച്ചു വീഴുകയാണ് . വൈദ്യശാസ്ത്രത്തിലെ മികവിലും ശാസ്ത്ര സാങ്കേതിക രംഗത്തെ വള ർച്ചയിലും അഹങ്കരിച്ചിരുന്ന ഇവർ , കൊറോണ വൈറസ് മുന്നിൽ പകച്ചു നിൽക്കുകയാണ് . രാപ്പകലില്ലാതെ ആശുപത്രികളിൽ എത്താനും രോഗികളെ ആശ്വസിപ്പിക്കാനും, മരുന്ന് എത്തിക്കാനും ,ചികിത്സ ഉറപ്പുവരുത്താനും പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പ് നമ്മുടെ കരുത്താണ് . എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മഹാമാരിയെ പ്രതിരോധിച്ചാണ് നമ്മുടെ ഗവൺമെൻറ് ദരിദ്ര കർഷകരും കർഷകത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന കൊച്ചുകേരളത്തിൽ ജനം ഐക്യപ്പെട്ടു ലോകത്തിനുതന്നെ മാതൃകയാണ്.
സാങ്കേതിക പരിശോധന - supriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം