Schoolwiki സംരംഭത്തിൽ നിന്ന്
തോരാത്ത കണ്ണുനീർ
അമ്മയെ പുൽകാനെത്തിയ മഴയുടെ സംഗീതം കേട്ടാണ് മിനിക്കുട്ടി ഉണർന്നത് .
"ഹായ് എന്തു ഭംഗിയുള്ള മഴ " ! കുറെ നാളുകൾക്കു ശേഷം മഴ കിട്ടിയപ്പോൾ അമ്മയ്ക്ക് എന്തു സന്തോഷം ഉണ്ടായിട്ടുണ്ടാവും?എത്രയെത്ര കിണറുകൾ വറ്റി വരണ്ടു, മരങ്ങൾ ഉണങ്ങി, വയലുകൾ വിണ്ടുകീറി,
പാവം അമ്മ എത്രയേറെ സഹിച്ചിട്ടുണ്ട്. ഒരു അമ്മയ്ക്ക് എന്തെല്ലാം കാണണം. സഹിക്കാൻ പറ്റാത്ത പലതും അനുഭവിച്ചു ,ദൈവം തന്ന വരദാനമാണ് അല്ലെങ്കിൽ നിധിയാണ് എൻറെ അമ്മ ഭൂമി.!
മരങ്ങൾ വെട്ടി നശിപ്പിച്ചും,പ്ലാസ്റ്റിക് വസ്തുക്കൾ നിക്ഷേപിച്ചും,
കത്തിച്ചുകളഞ്ഞും എത്രമാത്രം നമ്മൾ നമ്മുടെ അമ്മയെ നൊമ്പരപ്പെടുത്തി. കരുണയുടെ കരങ്ങൾ കൊണ്ടും സഹതാപത്തിൻ്റെ നോട്ടം കൊണ്ടും എൻറെ എല്ലാ സഹോദരങ്ങളും അമ്മയെ ഒന്ന് നോക്കിയിരുന്നെങ്കിൽ! ഒന്ന് വാരിപ്പുണർന്നി രുന്നെങ്കിൽ അമ്മ എത്രമാത്രം സന്തോഷിച്ചേനെ?
ഭൂകമ്പങ്ങൾ ആയി,
പ്രളയമായി ,വരൾച്ച യായി, എത്രമാത്രം ജീവനുകളാണ് അമ്മയുടെ മടിത്തട്ടിൽ പൊലിഞ്ഞു വീണത്. ജീവിത പോരാട്ടങ്ങളിലൂടെ
നമ്മൾ ഓരോരുത്തരും അമ്മ ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ഈ അമ്മയ്ക്ക് മക്കളോട് പറയാൻ എന്നും ഒരു കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എൻറെ പൊന്നു മക്കളെ നിങ്ങളെന്നെ സംരക്ഷിച്ചാൽ ജീവിതകാലം മുഴുവൻ നിങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കാൻ കഴിയും" എന്നുമാത്രമായിരിക്കില്ലേ?
ഇല്ലമ്മേ ഇനി സങ്കടപ്പെടേണ്ട പച്ചപിടിച്ച മരങ്ങളും നിറഞ്ഞൊഴുകുന്ന നദികളും പുഴകളും മലഞ്ചെരുവിലൂടെ കുത്തിയൊലിച്ച് പെയ്തു നിറയും മഴയും ഉള്ള ഒരു വസന്ത കാലം ഇനിയും വരും.
പുതുതലമുറയ്ക്ക് അമ്മയുടെ മടിത്തട്ടിൽ സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും ശുചിത്വത്തിൻ്റെയും പാത പിന്തുടർന്ന് ജീവിക്കാൻ ഇനിയും അവസരങ്ങൾ കടന്നുവരും.
നനഞ്ഞ മണ്ണിൻ്റെ മണം ആസ്വദിച്ച് അമ്മയെ നോക്കി പുഞ്ചിരിച്ചു
മിനിക്കുട്ടി പതുക്കെ അകത്തേക്ക് കടന്നു.........
|