ജി.എച്ച്.ഡബ്ല്യു.എൽ.പി.എസ് മണ്ടംപറമ്പ്/അക്ഷരവൃക്ഷം/ജാഗ്രത

23:22, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24306 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ജാഗ്രത | color=5 }} <center> <poem> കൊറോണയെന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത


കൊറോണയെന്നൊരു ഭീകരനിതാ
ചൈനയിൽ നിന്ന് പുറപ്പെട്ടു,
ലോകരെയെല്ലാം രോഗികളാക്കി
പലരോഗികളെ കൊന്നൊടുക്കി
കോവിഡ എന്നൊരു വൈറസ്
മഹാമാരിയെന്നറിഞ്ഞു കൊൾക
ലോകരെല്ലാം ഭീതിയിലായി
നാട്ടിലിറങ്ങാൻ പേടിയായി
ഇതിൽ നിന്നും രക്ഷ നേടാൻ
ചിലതെല്ലാം ചെയ്യുക നിങ്ങൾ
കൈകൾ നന്നായി കഴുകേണം
മാസ്കുകൾ നമ്മൾ ധരിക്കേണം
അകലം നമ്മൾ പാലിക്കേണം
വീടുകളിൽ സദാ കഴിയേണം
കേരളമെന്നൊരു കൊച്ചുദേശവും
കൊറോണക്കെതിരെ പോരാടുമ്പോൾ
പങ്കാളികളായി ശക്തരായി
ഭയമില്ലാതെ ജാഗ്രതയോടെ
മുന്നേറുക മുന്നേറുക
മുന്നേറുക വിജയം സുനിശ്ചിതം.

 

കൃഷ്ണപ്രിയ A U
3 A ജി.എച്ച്.ഡബ്ലയു.എൽ.പി.എസ് മണ്ടമ്പറമ്പ്
കുന്നംകുളം ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത