സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

23:14, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kappadups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 3 }} സാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്


     സാർസ് വൈറസുമായി അടുത്തബന്ധമുള്ള ഒരു വൈറസ്മൂലം ഉണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ വൈറസ് രോഗം അഥവ കോവിഡ് 19. 2019-20 ലെ കൊറോണ  രോഗം പൊട്ടിപ്പുറപ്പെടാൻ കാരണം ഈ സാർസ് കോവ്-2 വൈറസ് ആണ് . പിന്നീട് ഈപകർച്ചവ്യാധി ലോകം മുഴുവനും പടർന്നു .രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ മൂക്കുചീറ്റുമ്പോഴോ ഉണ്ടാകുന്നചെറിയ തുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുകൾക്കിടയിൽ പകരുന്നത്. രോഗാണുസമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗാണുലക്ഷ്ണങ്ങൾ ആരംഭിക്കുന്ന സമയം 2  മുതൽ   14 ദിവസം വരെയാണ്. വ്യക്തിശുചിത്വംപാലിക്കുക,രോഗബാധിതരിൽനിന്ന് അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക,കൈകൾ ഇടയ്ക്കിെടെ സോപ്പുപയോഗിച്ച് കഴുകുക എന്നിവ രോഗപ്പകർച്ച തടയാൻ ശുപാർശ ചെയ്യുന്നു. ചുമയ്ക്കുമ്പോൾ മൂക്കും വായും മൂടുന്നതിലൂടെ രോഗാണുവ്യാപനം  കുറേയേറെ തടയാം.രോഗബാധിതരിൽ പനി, ചുമ, ശ്വാസംമുട്ടൽ, തൊണ്ടവേദന എന്നീ ലക്ഷണങ്ങളുണ്ടാവാം. ഇത് ന്യുമോണിയക്കുംകാരണമാകുന്നു. വാക്സിനോ നിർദ്ദിഷ്ട ആന്റിവൈറൽ ചികിത്സയോ ഇല്ല.രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ, പരിചരണം, പരീക്ഷണാതമക നടപടികൾ എന്നിവ ഉൾപ്പെടുന്ന പ്രതിരോധനടപടികളാണ് ചെയ്യാവുന്നത്. 


സാൻജോ അഭിലാഷ്
5 A സെന്റ്. സെബാസ്റ്റ്യൻസ് യു പി സ്കൂൾ കാപ്പാട്, കൊളക്കാട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം