ഭാരതാംബിക യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊതി
{BoxTop1 | തലക്കെട്ട്= | color= }}
കിളി എൻറെ കാതിലയി പാടുന്ന
പാട്ടു കേട്ടുണരുന്ന നാളിനായ് ഞാൻ കൊതിപ്പൂ
തഴുകുന്ന കാറ്റിനോടൊപ്പം മയങ്ങുവാൻ
രാത്രി യാമങ്ങളിൽ ഞാൻ കൊതിപ്പൂ
ചാടി തിമിർക്കുന്ന പുഴയിൽ കുളിക്കുവാൻ
വെയിലിൻറെ ചൂടേറ്റ് വെളിയിൽ കളിക്കുവാൻ
ഒത്തിരി നാളായി ഞാൻ കൊതിപ്പൂ
കൂട്ടരേ കാണുവാൻ ഞാൻ കൊതിപ്പൂ
കിളി എങ്ങുപോയ് എൻറെ
കാറ്റ് എങ്ങുപോയ്
വെയിൽ എങ്ങുപോയി എൻറെ
പുഴ എങ്ങുപോയ്
കൊതിയോടെ ഞാനിന്നു കാത്തിരിപ്പൂ ,
കൂട്ടരേ നിങ്ങളെ കാണുവാനായി .