പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
23:10, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color=3 }} രാജ്യത്തിലെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

രാജ്യത്തിലെ പരിസ്ഥിതി പരിപാലനം വളരെ മോശമായ രീതിയാണ് നിലവിൽ ഉള്ളത് ആ അവസ്ഥ മാറ്റേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു നമ്മുടെ അയൽ രജ്യമായ ഭൂട്ടാൻ ലോകത്തെ തന്നെ ഏക പരിസ്ഥിതി സൗഹൃദ രാജ്യമാണ്. ഭൂട്ടാന്റെ ഭരണഘടനക്കകത്തുതന്നെ എഴുതി വച്ചിട്ടുണ്ട് 60% വനം ആയിരിക്കണം എന്നാണ് എഴുതി വച്ചിരിക്കുന്നത് ഇപ്പോൾ നിലവിൽ ഭൂട്ടാന്റെ വന വിസ്തൃതി 71% ആണ്. അതുകൊണ്ട് തന്നെ ഭൂട്ടാൻ ലോകത്തിലെ ഏക പരിസ്ഥിതി സൗഹൃദ രാജ്യമായാണ് നിലനിൽക്കുന്നത് പരിസ്ഥിതിയെ നാം നശിപ്പിക്കുമ്പോൾ ഒട്ടനവധി പുതിയ രോഗങ്ങൾ നേരിടേണ്ട അവസ്ഥയാണ് നാം ഇന്നു കാണുന്നത് കോവിഡ് 19 അല്ല ആദ്യത്തെ പുത്തൻ രോഗം അത് അവസാനത്തേതും ആയിരിക്കില്ല ഓരോ വർഷവും ഓരോ പുത്തൻ രോഗങ്ങൾ വീതം തലപൊക്കുന്ന സാഹചര്യമാണ് നാം സമൂഹത്തിൽ കണ്ടുവരുന്നത് ഇവയിൽ പലതും മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ്. ഈ വിവരങ്ങള്ളൊക്കെ അറിയാമെങ്കിലും രോഗം വന്നാൽ പ്രതിരോധിക്കുകയാണ് ചെയ്യാറുള്ളത്. അവയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിൽ പലരാജ്യങ്ങൾക്കും പരിമിതികളുണ്ട് ഓരോ പകർച്ച വ്യാധികളും എങ്ങനെയാണ് ഉണ്ടാകുന്നത് മനുഷ്യർ പരിസ്ഥിതിയെ പലമാർഗങ്ങളിലൂടെ ശല്യപെടുത്തുമ്പോഴാണ് ശക്തികുറഞ്ഞ രോഗങ്ങൾ ആദ്യം മൃഗങ്ങളിൽ കാണപ്പെടുകയും ആ രോഗണുകൾ മനുഷ്യരിലേക്ക് കടക്കുകയും അത് സമൂഹത്തിൽ വ്യാപിക്കുകയും ചെയുന്നത് പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ കടന്നു കയറ്റമാണ് മൃഗങ്ങളെ സമൂഹത്തിൽ വരാൻ കാരണം. ആവാസസ്ഥലങ്ങളുടെ നാശവും കാലാവസ്ഥാവ്യതിയാനവും രോഗണുക്കളെ മനുഷ്യരിലേക്കു എത്തിക്കാനും സഹായിക്കുന്നത് വിദൂരവനസ്ഥലങ്ങളിൽ ജീവിക്കേണ്ട വന്യമൃഗങ്ങളും മനുഷ്യരും തമ്മിൽ സമ്പർക്കമുണ്ടാകുമ്പോൾ ജന്തുജന്യരോഗങ്ങൾ പകരാൻ സാധ്യതയുണ്ട് ആവാസസ്ഥലങ്ങൾ നശിപ്പിക്കുന്നത് കൂടാതെ ഔഷധകളുടെയും വളർത്തുമൃഗങ്ങളുടെയും അന്താരാഷ്ട്ര വിപണിക്കായും ഇറച്ചിക്കായും വന്യമൃഗങ്ങളെ വേട്ടയാടുന്നതും ജന്തുക്കളെ പുതിയതായി പാർപ്പിക്കുന്നതുമെല്ലാം പുതിയ രോഗങ്ങൾ പടരുന്നതിനുള്ള സാധ്യത വർധിക്കുന്നു അതിനാൽ അവയെ കൂട്ടത്തോടെ കോണുകളയുകയോ ആവാസകേന്ദ്രങ്ങൾ നശിപ്പിക്കുകയും ചെയുന്നു ഇത്തരം രോഗങ്ങൾ പരത്തുന്നത് തടയാനെന്നപേരിൽ പരിസ്ഥിതി നശീകരണം നടത്തുന്നത് ദീര്ഘദൃഷ്ടിയില്ലായിമ മാത്രമല്ല ഫലപ്രാപ്തിക്ക് തടസ്സം കൂടിയാണ് ഇതുപോലെ തന്നെയാണ് ജനങ്ങൾ കൂടുന്നതനുസരിച് പരിസ്ഥിതിയിൽ കൂടുതൽ കമ്പനികൾ സ്ഥാപിക്കുകയും അതിൽ നിന്നും വരുന്ന മാലിന്യങ്ങൾ പുഴയിലും തുറസായ സ്ഥലങ്ങളിലും തങ്ങുകയും ജനങ്ങൾ തിങ്ങി പാർക്കുന്ന ഈ സാഹചര്യത്തിൽ രോഗങ്ങൾ പടരാനുള്ള സാധ്യത വളരെക്കൂടുതലാണ് മൃഗങ്ങളുടെ ആവാസസ്ഥലങ്ങൾ സംരക്ഷിക്കുക വഴി മനുഷ്യ വാസമുള്ള പ്രദേശങ്ങൾ ആഹാരത്തിനും പാർപ്പിടത്തിനുമായി ഉപയോഗിക്കാതാവുകയും മനുഷ്യരുമായുള്ള സമ്പർക്കം കുറയുകയും രോഗങ്ങൾ മനുഷ്യരിലേക്ക് പടരുന്നത് ഒരു പരിധി വരെ തടയാൻ കഴിയും


ആകാഷ് കെ എം
9F പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം