കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/ പ്രകൃതി

23:04, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38057 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി       <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി      

പ്രകൃതി
ദൈവത്തിന്റെ ദാനാമം
വിശ്വമഹാപ്രപഞ്ചത്തിൽ,
ഭൂമിദേവിതൻ മടിത്തട്ടിൽ
മരത്തകമുത്തായ ഉയർന്നു
നിൽക്കും മാനവമാതാവ്
പ്രകൃതി,
വൃക്ഷത്തോപ്പും പക്ഷികളും
ആഴമേറിയൊരാഴിയും
മലയും മഴയും മരവും
കാടും മേടും പുഴയും
ഇവയെല്ലാറ്റിനുമൊരു നാമം ;
പ്രകൃതി
മനസ്സും കുളിരും മഴക്കാലം
സൂര്യൻ തെളിയും വേനൽക്കാലം
പൂക്കൾ വിരിയും വസന്തകാലം
മഞ്ഞുപെയ്യും മഞ്ഞുകാലം
ഇവയെല്ലാം പ്രദാനം ചെയ്യും ദൈവ
പ്രകൃതി
മാലിന്യക്കൂമ്പാരമാകരുതേ
ഈ മാതാവിനെ നാം
ഓർത്തിടേണം
 മാനവർ നമ്മൾ പ്രകൃതി
 മാതാവിൻ മടിത്തട്ടിൽ
 ദ്രോഹം ചെയ്യരുതേ
മാതാവ് സംഹാരരുദ്രയാകും
നല്ലവരെ രക്ഷിക്കും ദേവി
ദുഷ്ടരെ ശിക്ഷിക്കും .
തൻ മക്കളാം മാനവർക്കസുഖം
വന്നാൽ പ്രകൃതിമാതാവു
വിഷണ്ണയാകും
 ഔഷധക്കൂട്ടുകൾ ഒരുക്കി
നമ്മെ രക്ഷിക്കും ദേവി
ഈ ദേവിയെ പ്രണമിക്കൂ നമിക്കൂ
 ഈ പരബ്രഹ്മത്തിൽ പേര്
പ്രകൃതി.
  

നന്ദന ഹരി
6B കാതോലിക്കേററ് എച്ച് എസ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത