22:45, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32044(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 3 }} <center> <poem> കുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുന്നുകളും മാമരങ്ങളും നിറഞ്ഞ തെൻ പ്രകൃതി
സൂര്യപ്രഭയിൽ മുങ്ങുമെൻ പ്രകൃതി
കണി കാണാൻ കാഴ്ചകൾ നിറയ്ക്കുമെൻ പ്രകൃതി
കള കള നാദം തൂകി പറക്കും കിളികൾ
കൂ കൂ നാദം പാടി ഉണർത്തും കുയിലുകൾ
പുഴകളും പൂക്കളും പുള്ളിമാനും
നിറഞ്ഞതെൻ പ്രകൃതി.
കായും കനിയും കുളിരും ചോലയുമേ കുന്ന
അരുമ മരങ്ങൾ നിറഞ്ഞതെൻ പ്രകൃതി
പച്ച പൂക്കുട ചാർത്തി നിൽക്കുമെൻ പ്രകൃതി
ദൈവത്തിൻ തൻ സൃഷ്ടിയെൻ പ്രകൃതി
ദൈവത്തിൻ സ്വന്ത മെൻ പ്രകൃതി.