22:44, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16341(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മാറണം നമ്മൾ | color=2}} <center> <poem> പലതുണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പലതുണ്ട് മുന്നിൽ പാഠം പഠിക്കുവാൻ
പ്രപഞ്ചം നമുക്കേകി മുന്നറിയിപ്പുകൾ
പ്രളയങ്ങൾ രണ്ടെണ്ണം കരയിച്ചു പോയതും
നിപ്പയിൽ നമ്മൾ വിറങ്ങലിച്ചാർത്തതും
മറന്നിടും മാനവർ മന:സാക്ഷിയില്ലാതെ
മാറ്റില്ല നമ്മുടെ ജീവിത ശൈലികൾ
ഏറെ സഹിച്ചിടും പ്രകൃതിയെന്നാകിലും
ഏറിടും മനുജന്റെ
കൈയ്യേറ്റമെങ്കിലും
ഒരു നാൾ ഉറഞ്ഞിടും ഉഗ്രകോപങ്ങളാൽ
ആവില്ല നമ്മൾക്കതേറ്റു വാങ്ങീടുവാൻ
അതിനുള്ള ഓർമ്മപ്പെടുത്തലാം ചിലതിത്
അനുഭവിക്കും വരെ അറിയില്ല നാമത്
ഈ ഭൂമി നമ്മുടെ മാത്രമെന്ന ചിന്തയാൽ
മർത്യരോ അനുദിനം വാണരുളീടുന്നു
കാക്കണം വരും തലമുറകൾക്കായിത്
അതിനായി മാർഗ്ഗങ്ങൾ തേടുന്നു ഭൂവിതും
മാലിന്യ മുക്തിക്കായ് മാർഗ്ഗങ്ങൾ തേടുമ്പോൾ
വന്നണഞ്ഞീടുമീ ആധികൾ...... വ്യാധികൾ
സ്വാർത്ഥത കൈവിടാം കാത്തിടാം ഭൂമിയെ
കോർത്തിടാം മാനവമൈത്രി തൻ മുത്തുകൾ