ഗവ.എൽ.വി.എൽ. പി. എസ്. മുതുപിലാക്കാട്/അക്ഷരവൃക്ഷം/എന്റെ മാലഖമാർക്കായി

22:20, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt LVLPS Muthupilakkad (സംവാദം | സംഭാവനകൾ) (' *{{PAGENAME}}/എന്റെ മാലഖമാർക്കായി|എന്റെ മാലഖമാർക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 *എന്റെ മാലഖമാർക്കായി 
എന്റെ മാലഖമാർക്കായി
എന്റെ എത്രയും പ്രീയപ്പെട്ട സിസ്റ്റർ (നേഴ്സ് ) അറിയുന്നതിനു് ഞാൻ ആദം റിഹാൻ ഗവ: എൽ.വി.എൽ.പി.എസ്. മുതുപിലാക്കാടിൽ നാലാം ക്ലാസിൽ പഠിക്കുന്നു. ഞാൻ സിസ്റ്ററിനെ വളരെ സ്‌നേഹത്തോടെ ആന്റീ എന്ന് വിളിച്ചോട്ടേ? എനിക്ക് ആന്റിയെ ജീവനാണ് . ആന്റിയെ മാത്രമല്ല ആന്റിയെ പോലെ ജോലി ചെയ്യുന്ന ഒരു പാട് നേഴ്സുമാരേയും  ഞാൻ സ്‌നേഹിക്കുന്നു .കാരണം ലോകമെമ്പാടും covid 19 എന്ന രോഗംപിടി പെട്ടിരിക്കുകയാണല്ലോ. ഈ രോഗം മൂലം അനേകം ജീവിതങ്ങൾ മരണപ്പെട്ടു പോയി .അനേകർ ഇപ്പോഴും ചികിത്സയിലിരിക്കുന്നു .ഈ യവസരത്തിൽ നിങ്ങളുടെ ജീവനെ പോലും മറന്ന് ധൈര്യപൂർവ്വം അവരോടൊപ്പം നിന്നു അവർക്കു സ്വാന്തനമായി,ആശ്വാസമായി , അവരുടെ നിർബന്ധങ്ങൾക്കും, വാശികൾക്കുമെല്ലാം കൂടെ നിന്ന് ശുശ്രൂഷിക്കാനും കാണിക്കുന്ന ആ മനസ്സ് അതൊരു ത്യാഗം തന്നെയാണ്. നിങ്ങളുടെ കർത്തവ്യത്തിൽ നിന്ന് നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ... ഒന്നു ദാഹിച്ചാൽ അൽപ്പം വെള്ളം കൂടി കൂടിക്കുവാനോ Toilet.ൽ പോകുവാനോ കഴിയാതെ PROTECTION വസ്ത്രത്തിനുള്ളിൽ നിങ്ങൾ നിൽക്കുന്ന അവസ്ഥ ഓർക്കുവാനേ കഴിയുന്നില്ല. ഈ വസ്ത്രം ഊരി മാറ്റുന്നതിനും വേണമല്ലോ പ്രത്യേകം ശ്രദ്ധ അല്ലേ ? ശ്രദ്ധയൊന്നു പിഴച്ചാൽ ഈ വൈറസ് നിങ്ങളേയും ബാധിക്കുമല്ലോ. അങ്ങനെ രോഗികളായ നഴ്സുമാരുമുണ്ടല്ലോ. അപ്പോഴും അവർ പറയുന്നത് ഞങ്ങൾ സുഖംപ്രാപിച്ചു വന്ന് വീണ്ടും ഈ അസുഖമുള്ളവരെ ശുശ്രൂഷിക്കാമെന്നാണ്. എനിക്ക് നിങ്ങളെ ഓർക്കുംമ്പോൾ വളരെ വിഷമം തോന്നാറുണ്ട് എന്തെന്നോ ? സ്വന്തം മക്കളേയും പ്രിയപെട്ടവരേയും സ്നേഹത്തോടെയൊന്ന് ചേർത്തു നിർത്തുവാനോ ഒന്ന് ആശ്ലേഷിക്കുവാനോ കഴിയുന്നില്ലല്ലോ. നിങ്ങൾ മൂലം നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് രോഗം വരരുതെന്നല്ലേ അപ്പോഴും നിങ്ങൾ ആഗ്രഹിക്കുന്നത്. ആന്റീ .... നിങ്ങൾ എല്ലാവരും തന്നെയാണ് ഭൂമിയിലെ മാലഖമാർ .....
ഒരമ്മയേപ്പോലെ സഹോദരിയേപ്പോലെ സ്നേഹവും പകർന്ന് രോഗികളെ ശുശ്രൂഷിക്കുന്ന ആന്റിമാർക്കും സഹപ്രവർത്തകർക്കും ഒരാപത്തും വരാതെ ആയുസ്സും ആരോഗ്യവും നൽകണേയെന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു. 
                       സ്നേഹപൂർവ്വം
                                             ആദം റിഹാൻ
ആദം റിഹാൻ
4 B ജീ.എൽ.വി.എൽ.പി.എസ് .മുതുപിലാക്കാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം