സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ ഏകാന്തത

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44017stthomas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഏകാന്തത       <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഏകാന്തത      


അയാളുടെ പേര് മാത്യു എന്നായിരുന്നു. അമേരിക്കയിലെ ഒരു പ്രശസ്തമായ കോളേജ് പ്രൊഫസർ ആയിരുന്നു അയാൾ.സ്വന്തം പിതാവിന്റെ ശവസംസ്കാരം ലാപ്ടോപ്പിൽ കാണുകയാണ് അയാൾ.അമ്മയും സഹോദരങ്ങളും അവിടെ ഉണ്ട്.തന്റെ അവസ്ഥയെ കുറിച്ച് അയാൾ ചിന്തിച്ചു. കൊറോണ വൈറസ് ആക്രമണം തുടങ്ങിയപ്പോൾ ഇവിടെ പെട്ടതാണ്. തിരിച്ചു പോകണം എന്ന് ഉണ്ട്. പക്ഷെ പറ്റില്ല.തന്റെ കുറവ് അവിടെ ഉള്ളത് പോലെ തോന്നുന്നു. സങ്കടത്തോടെ അയാൾ ലാപ്ടോപ് ഓഫാക്കി. എത്ര കാശ് ഉണ്ടായിട്ടും തന്റെ അപ്പന്റെ അവസ്ഥ ഇത് ആയല്ലോ.അന്ന് അയാളുടെ ചായയുടെ കൂടെ അയാളുടെ ബ്ലഡ്‌ റിസൾട്ട്‌ വന്നു. തുറന്നു നോക്കിയ അയാൾ ഞെട്ടി, പോസിറ്റീവ്. തനിക്കു കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു.തന്റെ പിതാവിന്റെ കൂടെ തന്നെയും അടക്കം ചെയ്തതായി അയാൾക്ക് തോന്നി.


തോമസ് എം റ്റി
9C സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ