ഗവ. എൽ. പി. എസ് ചെമ്പനാകോട്/അക്ഷരവൃക്ഷം/രോഗം

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗം
ഒരിടത്തൊരിടത്തു  അപ്പു   എന്നൊരു  കുട്ടി  ഉണ്ടായിരുന്നു . അവൻ  അവന്റെ  അച്ഛനും  അമ്മയ്ക്കും  പ്രിയപ്പെട്ടവനായിരുന്നു . പഠിക്കാനും  മിടുക്കനായിരുന്നു . പഠിപ്പുകഴിഞ്ഞു  വലിയ  ഉദ്യോഗസ്ഥനായി  നാടുംവീടും  ഉപേക്ഷിച്ചു  വിദേശത്തേക്ക്  പോയി . വർഷങ്ങളോളം  മാതാപിതാക്കളെപോലും  കാണാൻ  വരാതെ  വിദേശത്തു്  അടിച്ചുപൊളിച്ചു  ജീവിച്ചു . അവന്റെ  കഷ്ടകാലം  എന്നുപറയട്ടെ  അവിടെ  വലിയൊരു  പകർച്ചവ്യാധി  പൊട്ടിപ്പുറപ്പെട്ടു . അപ്പുവിനും  അത്  ബാധിക്കാൻ  ഇടയായി . അതോടെ  സന്തോഷത്തോടെ  നടന്ന  കൂട്ടുകാർ  അവനെ  അടുത്തേക്ക്  അടുപ്പിക്കാതെയായി . നാട്ടിൽ  വരാൻ  ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും  വളരെ  പണിപ്പെട്ട്  അവൻ  നാട്ടിലെത്തി . രോഗിയാണെന്നറിഞ്ഞിട്ടും  മാതാപിതാക്കൾ  അവനെ  സ്വീകരിച്ചു . അവനു  വേണ്ട  ചികിത്സ  ലഭ്യമാക്കി . വൃദ്ധരായ  മാതാപിതാക്കൾക്കും  രോഗം വന്നു .രോഗപ്രീതിരോധം  കുറവായതിനാൽ  അവർ  മരണപ്പെട്ടു . വിഷമംമൂലം  അപ്പു  ആത്മഹത്യ  ചെയ്‌തു 

ഗുണപാഠം

നമ്മൾ മുഖാന്തിരം മറ്റൊരാളിലേക്ക് രോഗം പകരരുത് . മാതാപിതാക്കളുടെ സ്നേഹം ഒരിക്കലും മറക്കാനും പാടില്ല .
അഭിഷേക്.ബി.ആർ
4 ജി എൽ പി എസ് ചെമ്പനാകോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ