ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ
ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ | |
---|---|
വിലാസം | |
പെരുമ്പതൂര്‍ തിരൂവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരൂവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-02-2010 | Perumpazhuthoor |
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്.
ചരിത്രം
ശ്രീനാരയണ ഗുരുവിന്റെ സാന്നിധ്യം കൊണ്ട് പരിപാവനമായ അരുവിപ്പുറത്തിന്റെ സമീപപ്രദേശമാണ് പെരുമ്പഴുതൂര്‍. പട്ടിണിപ്പാവങ്ങളുടെയും താഴ്ന്ന ജാതിക്കാരുടെയും കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള യാതൊരു സാഹജര്യവും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ സാമൂഹിക പരിഷ്കര്‍ത്താവായ ശ്രീ ഗോവിന്ദപിള്ള 1897-98 കാലഘട്ടത്തില്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. അദ്ദേഹം തന്നെയായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജരും, പ്രധമ അദ്ധ്യാപകനും. താഴ്ന്ന ജാതിക്കാര്‍ക്ക് പഠിത്തത്തിനോ ജോലി നോക്കുന്നതിനോ അയിത്തം കല്‍പ്പിച്ചിരുന്ന കാലത്ത് ഹരിജന-ഗിരിജന കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ പ്രവേശനം നല്‍കുകയും ഹരിജന്‍ വിഭാഗത്തില്‍ പെട്ടയാള്‍ക്ക് വിദ്യാലയത്തില്‍ അദ്ധ്യാപകനായി ജോലിനല്‍കുകയും ചെയ്തു. വിദ്യാലയത്തിന്റെ വികസനം സ്വപ്നം കണ്ട ശ്രീ ഗോവിന്ദപ്പിള്ള ഒന്നര ഏക്കറോളം ഭൂമി ഒരു രൂപാ അര്‍ത്ഥം വച്ച്സര്‍ക്കാരിന്കൈമാറി.ശ്രീകൊച്ചുക്രഷ്ണപിള്ളപ്രഥമഅദ്ധ്യാപകനായിരുന്നപ്പോഴാണ് സ്കൂള്‍ യു.പി സ്കൂളായി ഉയര്‍ത്തിയത്. 1981-ല്‍ ഹൈസ്കൂളായിഉയര്‍ത്തി. അപ്പോള്‍ ശ്രീ ആനന്ദന്‍പിള്ശയായിരുന്നു ഹെഡ്മാസ്റ്റര്‍. പെരുമ്പഴുതൂര്‍ (സ്കൂളിനു സമീപം) ഗ്രാമത്തില്‍ ഒരു സുന്ദരമായ പാര്‍ക്ക്, പഴയകാലത്തെ ചുമടുതാങ്ങി (വ്യാപരത്തിനായികൊണ്ടുപോകുന്ന സാധനങ്ങള്‍ തലച്ചുമടായി വരുന്നവര്‍ക്ക് താങ്ങി വയ്ക്കാന്‍ വേണ്ടിയുള്ളതാണിത്), മഹത് വചനങ്ങള്‍ എഴുതിവച്ച ശിലകള്‍, ഒരു പൊതു കിണര്‍ എന്നിവയും ശ്രീ. ഗോവിന്ദപ്പിള്ള നിര്‍മിച്ചു.
പെരുമ്പഴുതൂര്]
കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള യാതൊരു സാഹജര്യവും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ സാമൂഹിക പരിഷ്കര്‍ത്താവായ ശ്രീ ഗോവിന്ദപിള്ള 1897-98 കാലഘട്ടത്തില്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. അദ്ദേഹം തന്നെയായിരുന്നു ഈ വിദ്യാലയത്തിന്റെ മാനേജരും, പ്രധമ അദ്ധ്യാപകനും. താഴ്ന്ന ജാതിക്കാര്‍ക്ക് പഠിത്തത്തിനോ ജോലി നോക്കുന്നതിനോ അയിത്തം കല്‍പ്പിച്ചിരുന്ന കാലത്ത് ഹരിജന-ഗിരിജന കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ പ്രവേശനം നല്‍കുകയും ഹരിജന്‍ വിഭാഗത്തില്‍ പെട്ടയാള്‍ക്ക് വിദ്യാലയത്തില്‍ അദ്ധ്യാപകനായി ജോലിനല്‍കുകയും ചെയ്തു. വിദ്യാലയത്തിന്റെ വികസനം സ്വപ്നം കണ്ട ശ്രീ ഗോവിന്ദപ്പിള്ള ഒന്നര ഏക്കറോളം ഭൂമി ഒരു രൂപാ അര്‍ത്ഥം വച്ച് സര്‍ക്കാരിന് കൈമാറി.
ഭൗതികസൗകര്യങ്ങള്‍
1981 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയപോള്‍ സ്കൂളിന് ഒന്നര ഏക്കര്‍ സ്ഥലമാണുണ്ടായിരുന്നത്. 2008-2009 കാലഘട്ടത്തില്‍ പി ടി എ യുടെയും നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ശ്രമഭലമായും മുലിസ്സിപ്പാലിറ്റിയുടെയും സഹായത്തോടു കൂടി 50 സെന്റ് സ്ഥലം കൂടി വാങ്ങാന്‍ സാധിച്ചു.ശ്രീമതി ലില്ലീഭായ് ടീച്ചര്‍ പ്രഥമ അദ്ധ്യാപിക ആയിട്ടുള്ള ഈ സ്കുളില്‍ കലാകായിക അദ്ധ്യാപകരുള്‍ പ്പെടെ 47 അദ്ധ്യാപകരാണുള്ളത്. I E D കുട്ടികളെ പഠിപ്പിക്കുന്നതിനായി ഒരു അദ്ധ്യപികയും ആരോഗ്യ വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ടി ജൂനിയര്‍ പബ്ളിക് നേഴ്സും സേവനം അനുഷ്ഠിച്ചു വരുന്നു. ഓഫീസും സ്റ്റാഫ് റൂമും കൂടാതെ 36 ക്ളാസ് മുറികളും ലൈബ്രറിയും സയന്‍സ് ലാബും 2 കമ്പ്യൂട്ടര്‍ ലാബുകളും പ്രവര്‍ത്തിച്ചു വരുന്നു.ഇതിനു പുറമെ P T A സഹായത്തോടുകൂടി പ്രീ പ്രൈമറി ക്ളാസുകളും നടന്നു വരുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഗവര്‍മെന്റ് സ്കൂള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വഴികാട്ടി
near neyyattinkara-kattakkada
<googlemap version="0.9" lat="8.454205" lon="77.08746" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET Huri
(B) 8.437904, 77.075787, GHS PERUMPAZHUTHOOR
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.